Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഐക്യം ശക്തിപ്പെടുന്നു, മുഹമ്മദ് ബിൻ സൽമാന് പിന്നാലെ ബഹ്‌റൈൻ കിരീടാവകാശിയും ഖത്തർ സന്ദർശിച്ചേക്കുമെന്ന് സൂചന

December 09, 2021

December 09, 2021

ദോഹ : സൗദി രാജകുമാരന്റെ സന്ദർശനത്തിന് പിന്നാലെ ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും  ദോഹയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമപ്രവർത്തകനായ ജാബിർ അൽ ഹറമിയാണ് ഇതുസംബന്ധിച്ചുള്ള സൂചനകൾ പുറത്തുവിട്ടത്. റിയാദുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ദോഹയ്ക്ക്, ബഹ്‌റൈന്റെ ആസ്ഥാനമായ മനാമയുമായും കരാറുകളിൽ ഏർപ്പെടാൻ ഇതോടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 

ഖത്തറിന് മറ്റ് ഗൾഫ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ സമയത്ത് ബഹ്റൈനുമായുള്ള ബന്ധത്തിന് വിള്ളൽ വീണിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിച്ച്, വീണ്ടും സൗഹൃദം പുലർത്താൻ ഈ സന്ദർശനം കാരണമാവുമെന്നാണ് ജാബിർ ഹറമിയുടെ നിരീക്ഷണം. ഇരു രാജ്യങ്ങളും ഇതുവരെ ഇത്തരമൊരു സന്ദർശനത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 41ആം ജീസിസി ഉച്ചകോടിയിലെ അൽ ഉല ഉടമ്പടിയിലൂടെ ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം നീക്കിയെങ്കിലും, ബഹ്‌റൈൻ ഇതുവരെ ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ല. സൗദി, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറുമായി വീണ്ടും കരാറുകളിൽ ഏർപ്പെടാൻ തീരുമാനിച്ചെങ്കിലും, ബഹ്‌റൈൻ പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.


Latest Related News