Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ലോക പ്രമേഹദിനത്തിൽ പരിശോധന നിരക്കിൽ വൻ ഇളവുകളുമായി ഫോക്കസ് മെഡിക്കൽ സെന്റർ

November 14, 2021

November 14, 2021

ദോഹ : നവംബർ 14  ലോക പ്രമേഹ ദിനത്തിൽ ആകർഷകമായ പുതിയ ക്യാമ്പയിനുമായി ഫോക്കസ് മെഡിക്കൽ സെന്റർ. ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, ലിവർ ഫക്ഷൻ, കിഡ്നി ഫക്ഷൻ തുടങ്ങി 9 ഇനം പരിശോധനകളടങ്ങുന്ന മെഡിക്കൽ സ്ക്രീനിങ്ങിലാണ് മെഡിക്കൽ സെന്റർ വലിയ ഇളവുകൾ പ്രഖ്യാപിച്ചത്. എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജ്, മെഡിക്കൽ സ്ക്രീനിംഗ് എന്നിങ്ങനെ രണ്ട് പാക്കേജിൽ ആണ് ഇളവുകൾ. 600 റിയാലിന്റെ എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജ് 75 റിയാലിനും, 315 ന്റെ ഹെൽത്ത് സ്ക്രീനിംഗ് പാക്കേജ് കേവലം 49 റിയാലിനും പ്രത്യേക ഓഫറിലൂടെ ലഭ്യമാവും.   ഇതിന് പുറമെ, സൗജന്യ കൺസൾട്ടേഷനും മെഡിക്കൽ സെന്റർ പ്രമേഹദിനത്തോട് അനുബന്ധിച്ച് ഒരുക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും പ്രമേഹം പോലെയുള്ള രോഗങ്ങളെ ചെറുത്ത് തോല്പിക്കുന്നതിനുമായണ് ഇത്തരം ഒരു ക്യാമ്പയിനുമായി മെഡിക്കൽ സെന്റർ രംഗത്തു വന്നിട്ടുള്ളത്. വ്യായാമത്തിനും ആരോഗ്യകരമായ ഭക്ഷണരീതിക്കും പുറമെ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനയും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് ഫോക്കസ് മെഡിക്കൽ സെന്റർ അധികൃതർ പറഞ്ഞു. പരിമിത കാലത്തേക്കാണ് മെഡിക്കൽ സെന്റർ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 44289555, 70494670 (whatsapp) എന്നീ നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ്.


Latest Related News