Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിഡ് പിടിമുറുക്കുന്നു,ചൈനയിൽ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു

May 06, 2022

May 06, 2022

ബീജിങ്: ചൈനയിലെ ഹാങ്ഷുവിൽ സെപ്റ്റംബറിൽ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസ് അനിശ്ചിതമായി മാറ്റിവെച്ചു. സെപ്റ്റംബർ 10 മുതൽ 25 വരെയായിരുന്നു ഗെയിംസ് തീരുമാനിച്ചിരുന്നത്. ഗെയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. കാരണമെന്തെന്ന് സംഘാടകർ വ്യക്തിമാക്കിയിട്ടില്ല. ചൈനയിൽ കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ചൈനയിലെ വലിയ നഗരങ്ങളിലൊന്നായ ഷാങ്ഹായിൽനിന്നും 20 കിലോമീറ്റർ അകലെയായാണ് ഹാങ്ഷു നഗരം. കോവിഡ് വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ട ലോക് ഡൗണാണ് നഗരത്തിലുണ്ടായിരുന്നത്. നിലവിൽ ഗെയിംസിന്റെ ഭാഗമായി 56 മത്സര വേദികൾ ഇവിടെ ഒരുക്കിക്കഴിഞ്ഞു. ഗെയിംസ് നടത്താനായി ഒരു വൈറസ് നിയന്ത്രണ പദ്ധതി നടത്താനാണ് പദ്ധതിയെന്ന് സംഘാടകർ നേരത്തെ സൂചിപ്പിച്ചിരുന്നു. ബീജിങ്ങിൽ ഫെബ്രുവരിയിൽ നടന്ന ശീതകാല ഒളിമ്പിക്സിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പദ്ധതി രൂപവത്കരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News