Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ ട്രാവൽ മാർട്ടിൽ എഴുപത്തഞ്ചോളം കമ്പനികൾ പങ്കെടുക്കും

August 30, 2021

August 30, 2021

ദോഹ: ദോഹ കൺവെൻഷൻ സെന്ററിൽ നവംബർ 16 മുതൽ 18 വരെ അരങ്ങേറുന്ന QTM 2021 മേളയിൽ എഴുപത്തിഅഞ്ചോളം പ്രമുഖകമ്പനികൾ പങ്കെടുക്കും. ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിയുടെയും, ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അമേൽനോട്ടത്തിലാണ് മേള നടക്കുക. 

എയർലൈൻസ്, ഹോട്ടൽ, റിസോർട്ട്, ഗതാഗതം തുടങ്ങിയ മേഖലകളിലെ വിവിധകമ്പനികളാണ് പങ്കെടുക്കുക. ടൂറിസത്തിന്റെ അനന്തമായ ഭാവി സാധ്യതകളിലേക്ക് മേള വെളിച്ചം വീശുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഖത്തർ ടൂറിസം വകുപ്പും മേളയുടെ നടത്തിപ്പിൽ പങ്കാളിയാണ്. ഇറ്റലി, സൈപ്രസ്, മാലിദ്വീപ്, റുവാണ്ട, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികൾ മേളയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കോവിഡ് പ്രതിസന്ധിയാൽ അല്പം തളർന്ന വ്യാവസായികമേഖലയ്ക്ക് മേള ഊർജം പകരും.  കോവിഡ് മാനദണ്ഡങ്ങൾ ഒക്കെ കൃത്യമായി പാലിച്ചാവും മേള നടത്തുകയെന്നും, വാക്സിനേഷൻ എടുത്തവർക്ക് മാത്രമാവും പ്രവേശനമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


Latest Related News