Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അറക്കൽ ബീവി സുൽത്താൻ ആദിരാജ മറിയുമ്മ അന്തരിച്ചു

November 29, 2021

November 29, 2021

അറക്കൽ രാജകുടുംബത്തിന്റെ 39ആമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. സംസ്കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മദ്രാസ് പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ.പി.ആലിപ്പി എളയയുടെ ഭാര്യയാണ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുള്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്. അറക്കല്‍ ഭരണാധികാരി അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയാണ്. കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ് അറക്കല്‍. ആദ്യകാലം മുതല്‍ക്കേ അറക്കല്‍ രാജവംശത്തിന്റെ അധികാരക്കൈമാറ്റം നടക്കുന്നത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കല്‍ ബീവി എന്നുമാണ് സ്ഥാനപ്പേര്.

39-ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്നാണ് മറിയുമ്മ പുതിയ ഭരണാധികാരിയാകുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 593 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News