Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഖത്തറിൽ ഡെലിവറി ജീവനക്കാർക്കെതിരായ ആക്രമണങ്ങൾ തുടരുന്നു, പ്രതിഷേധം ശക്തം

December 15, 2021

December 15, 2021

ദോഹ : ഭക്ഷ്യവസ്തുക്കളും മറ്റും ഡെലിവറി ചെയ്യാൻ എത്തുന്ന ജീവനക്കാർക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങൾ ഖത്തറിൽ നിത്യസംഭവമാകുന്നു. 'തലബാത്ത്‌' കമ്പനിയുടെ ജീവനക്കാരനാണ് ഏറ്റവും ഒടുവിലായി ഉപഭോക്താവിന്റെ കയ്യേറ്റത്തിന് ഇരയായത്. സമാനമായ രണ്ട് സംഭവങ്ങൾ അടുത്തിടെ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സമൂഹമധ്യത്തിൽ വെച്ച്, തലബാത്ത് ജീവനക്കാരനെ അയാളുടെ വാഹനത്തിൽ നിന്നും വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ ദോഹ ന്യൂസ് ആണ് പുറത്തുവിട്ടത്.

 

ഇന്നലെ വൈകീട്ടോടെയാണ് ഈ ദൃശ്യങ്ങൾ ഖത്തറിലുടനീളം പ്രചരിച്ചത്. ബൈക്കിൽ നിന്നും ജീവനക്കാരനെ വലിച്ചിഴച്ച വ്യക്തി ഏതോ ഭാഷയിൽ ഇയാൾക്കെതിരെ ആക്രോശിക്കുന്നുമുണ്ട്. പിന്നീട് ഇരുവരെയും പിടിച്ചുമാറ്റാൻ ഒരാൾ ശ്രമിക്കുന്നതായും വീഡിയോയിൽ കാണാം. സംഭവത്തിൽ പ്രതികരണവുമായി തലബാത്ത്‌ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും, ആക്രമിക്കപ്പെട്ട ജീവനക്കാരന് പിന്തുണ നൽകുന്നുവെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം. ആദ്യത്തെ രണ്ട് സംഭവങ്ങളിൽ പോലീസ് കാണിച്ച അനാസ്ഥ കാരണമാണ് ആക്രമണങ്ങൾ തുടരുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ നിന്നുയരുന്ന വിമർശനം. ഇത് ഖത്തറിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.


Latest Related News