Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
അനക്സ് സിൽഫെസ്റ്റ 2023, കായിക മേള മെയ് 19ന് ദോഹയിൽ സമാപിക്കും

May 10, 2023

May 10, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ അനക്സ്  രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന കായിക മേള മെയ് 19ന് സമാപിക്കും. ആസ്പയർ അക്കാദമി ഇൻഡോർ ഹാളിൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കുന്ന മേളയിൽ പുരുഷന്മാർക്ക് വോളിബോൾ, വടംവലി എന്നീ ഇനങ്ങളും വനിതകൾക്ക് ത്രോ ബോൾ, വടംവലി എന്നിവയും കുട്ടികൾക്ക് ഡാർട്ട്, ബോൾ ബാസ്‌ക്കറ്റിംഗ് എന്നീ മത്സരങ്ങളും ആണ് ഒരുക്കുന്നത്. ഖത്തറിൽ റെസിഡൻസ് പെർമിറ്റ് ഉള്ളവരോ വർക്ക് വിസയിൽ ഉള്ളവരോ ആയിരിക്കണം ടീം അംഗങ്ങൾ.

വോളിബോൾ ത്രോ ബോൾ എന്നിവ ഇന്റർ എഞ്ചിനീയറിംഗ് അലുംനി തലത്തിൽ ആണ് നടക്കുക. ഒരു ടീമിൽ പരമാവധി  മൂന്ന് അതിഥി കളിക്കാരെ (അവർ  ഇന്ത്യക്കാർ ആയിരിക്കണം) ഉൾപ്പെടുത്താൻ അനുവാദമുണ്ട്. മറ്റു മത്സരങ്ങൾ ഓപ്പൺ വിഭാഗത്തിൽ ആണ്.വിവിധ  കൂട്ടായ്മകളുടെ പേരിൽ ടീം രജിസ്റ്റർ ചെയ്യാം. വടംവലി മത്സര വിജയികൾക്ക് പ്രൈസ് മണിയും മറ്റു മത്സരങ്ങളിലെ ജേതാക്കൾക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും. താല്പര്യമുള്ള ടീമുകൾ Playbuddy മൊബൈൽ ആപ്പ് വഴി മെയ് 15ന് രാത്രി 10 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33241102/55337852 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL

 


Latest Related News