Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ ലോകകപ്പ് അംബാസിഡർ പദവി മനുഷ്യാവകാശത്തിനായി ഉപയോഗിക്കണമെന്ന് ബെക്കാമിനോട് ആംനസ്റ്റി ഇന്റർനാഷണൽ

October 25, 2021

October 25, 2021

ഖത്തർ ലോകകപ്പിന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബെക്കാമിന് നിർദേശവുമായി അന്താരാഷ്ട്രമനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി രംഗത്ത്. തൊഴിലാളികൾക്ക് നേരെ ഖത്തർ സ്വീകരിക്കുന്ന പലനിലപാടുകൾക്കെതിരെയും അന്താരാഷ്ട്രതലത്തിൽ മുൻപ് വിമർശനം ഉയർന്നിരുന്നു. ഈ വിഷയത്തിൽ അംബാസിഡർ പദവി ഉപയോഗിച്ച് ഇടപെടലുകൾ നടത്താനാണ് ബെക്കാമിനോട് ആംനസ്റ്റി ആവശ്യപ്പെട്ടത്.

ഖത്തറിലെ സാഹചര്യങ്ങൾ പഠനത്തിന് വിധേയമാക്കാൻ ബെക്കാം തയ്യാറാവണമെന്നും, അവസരം ലഭിച്ചാൽ ഈ വിഷയത്തിൽ സംസാരിക്കാൻ താരം തയ്യാറാവണമെന്നും ആംനസ്റ്റിയുടെ ഇംഗ്ലീഷ് സിഇഒ സച്ച ദേശ്മുഖ് അഭിപ്രായപ്പെട്ടു. ബെക്കാം അംബാസിഡർ പദവി സ്വീകരിച്ചതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്.


Latest Related News