Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
കലാശപ്പോരിന് 'ഖലീഫ' ഒരുങ്ങി, അൻപതാം അമീർ കപ്പ് ആർക്കെന്ന് ഇന്നറിയാം

March 18, 2022

March 18, 2022

ദോഹ : ഖത്തർ ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ കിരീടമായ അമീർ കപ്പിന്റെ അൻപതാം പതിപ്പിൽ, കപ്പ് ആരുടെ ഷെൽഫിലേക്കെന്ന് ഇന്നറിയാം. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കലാശക്കളിക്കിറങ്ങുന്ന അൽ ദുഹൈലും അൽ ഖറാഫയും വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിച്ചിരുന്ന അൽ സദ്ദിനെ സെമിയിൽ വീഴ്ത്തിയതിന്റെ ആത്മവിശ്വാസവുമായി അൽ ദുഹൈലും, അൽ വക്രയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത കരുത്തോടെ അൽ ഗറാഫയും ഇറങ്ങുമ്പോൾ, പോരാട്ടം തീ പാറുമെന്നുറപ്പ്.

കഴിഞ്ഞ രണ്ട് സീസണുകളിലും ഖത്തർ ദേശീയ ലീഗും, അമീർ കപ്പും സ്വന്തമാക്കിയ അൽ സദ്ദിനെ തോല്പിച്ച് ഫൈനലിലേക്ക് മുന്നേറിയ അൽ ദുഹൈലിന് ഫൈനലിൽ നേരിയ മേൽകൈ അവകാശപ്പെടാമെങ്കിലും, മത്സരം എളുപ്പമാവില്ല. മറുഭാഗത്ത്, ക്ലബിന്റെ ചരിത്രത്തിലെ എട്ടാം അമീർ കപ്പ് നേടാനാണ് അൽ ഖറാഫ ബൂട്ടുകെട്ടുന്നത്. 2012 ന് ശേഷം ടീമിന് അമീർ കപ്പ് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ലീഗിൽ രണ്ട് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം അൽ ദുഹൈലിന് ഒപ്പമായിരുന്നു. അൽ ദുഹൈൽ പരിശീലകൻ ലൂയിസ് കാസ്ട്രോ ഈ മത്സരത്തോടെ വിടവാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയ പരിശീലകനെ കിരീടനേട്ടത്തോടെ യാത്രയാക്കാനാവും അൽ ദുഹൈലിന്റെ ശ്രമം. മൈക്കൽ ഒലൂങ്ക, എഡ്മിൽസൺ, അൽമൊയീസ് അലി ത്രയത്തിന്റെ ആക്രമണത്തിലാണ് ദുഹൈലിന്റെ പ്രതീക്ഷ. സ്റ്റാർസ് ലീഗിൽ 24 ഗോളുകളുമായി ടോപ്സ്കോററായ ഒലൂങ്കയെ തടയുക അൽ ഖറാഫയ്ക്ക് എളുപ്പമാവില്ല. അതേസമയം, സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ഒരുപിടി യുവതാരങ്ങളിൽ പ്രതീക്ഷ അർപ്പിച്ചാണ് അൽ ഖറാഫ ഫൈനലിനിറങ്ങുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 9.30 നാണ് മത്സരം.


Latest Related News