Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മൂന്നിലൊരാൾ മരിക്കുന്ന പുതിയ കോവിഡ് വകഭേദം : യഥാർത്ഥ വസ്തുതകൾ അറിയാം

January 28, 2022

January 28, 2022

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഇന്ന് വാർത്തകളിലെ താരം. ഡെൽറ്റയ്ക്കും ഒമിക്രോണിനും പിന്നാലെ കണ്ടുപിടിക്കപ്പെട്ട നിയോകോവ് എന്ന പുതിയ കോവിഡ് വകഭേദം മൂന്നിൽ ഒരാളിൽ നിന്നും ജീവനെ കവരുമെന്ന വാർത്തകൾ ഞെട്ടലോടെയാണ് മലയാളികളടക്കമുള്ള സമൂഹം വായിച്ചറിഞ്ഞത്.

2012 ലും 2015 ലും മധ്യപൂർവ ഏഷ്യയിലെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസാണ് നിയോകോവ്. മനുഷ്യരിലേക്ക് ഇന്നേവരെ ഈ വകഭേദം കടന്നെത്തിയിട്ടില്ലെങ്കിലും, വൈകാതെ അതിന് സാധ്യത ഉണ്ടെന്ന നിഗമനത്തെ മുൻനിർത്തിയാണ് വാർത്തകൾ പ്രചരിക്കുന്നത്.. നിലവിൽ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ മാത്രം കണ്ടെത്തിയിട്ടുള്ള ഈ വൈറസ് മനുഷ്യരിലേക്ക് പടർന്നേക്കാം എന്ന സാധ്യത മാത്രമാണ് വുഹാനിലെ ശാസ്ത്രജ്ഞർ പങ്കുവെച്ചത്. എന്നാൽ ഇതേകുറിച്ച്  ആധികാരിക പഠനം നടന്നിട്ടില്ല. പ്രതിരോധ കുത്തിവെപ്പുകൾ നിയോകോവിന് മുന്നിൽ ഫലപ്രദമാവില്ലെന്നും, കോവിഡ് ബാധിച്ചവരിൽ  ഉണ്ടാവുന്ന ആന്റിബോഡികൾക്കും നിയോകോവിനെ തടയാൻ കഴിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. നിയോകോവിനെ കുറിച്ച് കൃത്യമായ പഠനങ്ങൾ നടക്കുന്നതിന് മുൻപ് അനാവശ്യ പരിഭ്രാന്തി വേണ്ടതില്ല. കോവിഡിനെതിരെ നിലവിൽ തുടർന്ന് പോരുന്ന ജാഗ്രത അതേ പടി നിലനിർത്തുക മാത്രമാണ് വേണ്ടത്.


Latest Related News