Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒടുവിൽ ആലഞ്ചേരിയുടെ ക്ഷമാപണം,ഗൾഫ് രാജ്യങ്ങളിൽ ക്രിസ്തീയ സഭകൾക്ക് ലഭിക്കുന്ന സുരക്ഷിതത്വത്തിന് നന്ദി

April 16, 2023

April 16, 2023

അൻവർ പാലേരി
ദോഹ : നരേന്ദ്ര മോദി മികച്ച നേതാവാണെന്നും ബിജെപി ഭരണത്തിന് കീഴിൽ ന്യുനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരാണെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ  എറണാകുളം– അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.ഇതോടൊപ്പം ഇസ്ലാമിക രാജ്യങ്ങളിൽ ഇതരസമൂഹങ്ങളെ അടിച്ചമർത്തുന്നുണ്ടെന്ന അദ്ദേഹത്തിന്റെ വിമർശനവും അറബ് സമൂഹ മാധ്യമങ്ങളിൽ വരെ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.ബി.ജെ.പി സർക്കാർ ഇന്ത്യയിൽ സമ്പൂർണ ആധിപത്യം നേടുന്നതോടെ ന്യൂനപക്ഷങ്ങൾക്ക് രക്ഷയുണ്ടാകില്ലെന്ന ചിന്ത ഏതടിസ്ഥാനത്തിലാണ് ചിലർ പങ്കുവെക്കുന്നതെന്ന് അറിയില്ലെന്നും ക്രൈസ്തവ സമൂഹത്തിന് ഇത്തരം ഭീതിയുടെ ആവശ്യമേയില്ലെന്നും വ്യക്തമാക്കിയ ശേഷം മുസ്‌ലിംകളിൽ ചിലർക്ക് അത്തരത്തിൽ ഭീതിയുണ്ടാകാൻ കാരണം ഇസ്‌ലാമിക രാജ്യങ്ങളിൽ ഇതര സമൂഹങ്ങളെ അടിച്ചമർത്തുന്നത് അവർക്കറിയുന്നത് കൊണ്ടായിരിക്കുമെന്നുമാണ് ആലഞ്ചേരി പറഞ്ഞത്.എന്നാൽ ഈ വിഷയത്തിൽ ക്ഷമാപണവുമായി രംഗത്തെത്തിരിയിരിക്കുകയാണ് ഇപ്പോൾ കർദിനാൾ ആലഞ്ചേരി.

മുസ്‌ലിം രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഉദ്ദേശിക്കാത്ത രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് നിർഭാഗ്യകരമാണെന്നും ഗൾഫ് രാജ്യങ്ങളിൽ പലയിടങ്ങളിലും സഞ്ചരിച്ച ആളെന്ന നിലയിൽ അവിടുത്തെ അധികാരികൾ ക്രിസ്തീയ സഭക്ക് നൽകുന്ന പിന്തുണയും സുരക്ഷിതത്വവും ആരാധനാ സൗകര്യങ്ങളും പലവട്ടം അനുഭവിച്ചിട്ടുണ്ടെന്നും കർദിനാൾ ആലഞ്ചേരി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കർദിനാൾ ആലഞ്ചേരിയുടെ പ്രസ്താവന :

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News