Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
വാർത്താ അവതാരകന് പതിനഞ്ച് വർഷം ജയിൽശിക്ഷ,ഈജിപ്ഷ്യൻ കോടതി വിധിയെ അൽ ജസീറ അപലപിച്ചു

June 01, 2022

June 01, 2022

ദോഹ : ദോഹ ആസ്ഥാനമായുള്ള അൽ ജസീറ ടെലിവിഷൻ നെറ്റ്‌വർക്കിലെ വാർത്താ അവതാരകൻ അഹമ്മദ് അൽ താഹക്ക് പതിനഞ്ച് വർഷം തടവ്ശിക്ഷ വിധിച്ച ഈജിപ്ഷ്യൻ കോടതി നടപടിയെ ചാനൽ മാനേജ്‌മെന്റ് അപലപിച്ചു. 'യുക്തിരഹിതമായ വിധി'യെന്നാണ് മാനേജ്‌മെന്റ് പ്രസ്താവനയിൽ ശിക്ഷാവിധിയെ വിശേഷിപ്പിച്ചത്.

വിധി തനിക്കെതിരെ മാത്രമുള്ളതല്ലെന്നും അൽ ജസീറ നെറ്റ്‌വർക്കിനും ഈജിപ്തിലെ പത്രസ്വാതന്ത്ര്യത്തിനും എല്ലാ  മാധ്യമപ്രവർത്തകർക്കും എതിരാണെന്നും കഴിഞ്ഞ ദിവസം അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ അഭിമുഖത്തിൽ അഹമ്മദ് അൽ  പ്രതികരിച്ചു.

ഈജിപ്തിലെ മുൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയും പ്രതിപക്ഷ നേതാവുമായ അബ്ദുൾ മോനെയിം അബിൽ ഫത്തൂഹുമായി 2018-ൽ നടത്തിയ അഭിമുഖത്തിന്റെ പേരിലാണ് നടപടി.അഭിമുഖത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ഈജിപ്ഷ്യൻ കോടതി താഹക്ക് 15 വർഷം തടവ്ശിക്ഷ വിധിച്ചത്.

കെയ്‌റോ ക്രിമിനൽ കോടതിയുടെ വിധി ഈജിപ്തിലെ നിയമ, ജുഡീഷ്യറി സംവിധാനത്തിന് മറ്റൊരു നാണക്കേടാണെന്നും  നിയമപരമായ അടിത്തറയില്ലാത്തതാണെന്നും അൽ ജസീറ പ്രസ്താവനയിൽ വ്യക്തമാക്കി.ഈജിപ്തിൽ തടവിൽ കഴിയുന്ന നാല് മാധ്യമപ്രവർത്തകരെ വിട്ടയക്കണമെന്നും അൽ ജസീറ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News