Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പറഞ്ഞതിലും നേരത്തെ പറന്നുയർന്ന് 'എയർ ഇന്ത്യ ', കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

October 31, 2021

October 31, 2021

കരിപ്പൂർ : നിശ്ചയിച്ച സമയത്തിന് മുൻപായി എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തത് യാത്രക്കാരെ കുരുക്കിലാക്കി. കോഴിക്കോട് നിന്നും ദുബൈയിലേക്ക് വൈകീട്ട് 8.25 നുള്ള വിമാനത്തിൽ പോവാനുള്ളവർ എയർപോർട്ടിൽ എത്തിയപ്പോഴാണ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വിമാനം പുറപ്പെട്ടെന്ന അറിയിപ്പ് ലഭിച്ചത്. യാത്ര മുടങ്ങിയ അൻപതിലധികം യാത്രക്കാർ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. 


ടിക്കറ്റ് ഉടമകളെ ഇമെയിൽ വഴി സമയമാറ്റത്തെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വാദം. യാത്രക്കാരെ ഷാർജയിലേക്ക് മാറ്റാമെന്ന് ചർച്ചയ്‌ക്കൊടുവിൽ എയർ ഇന്ത്യ അറിയിച്ചെങ്കിലും, കൊറന്റൈൻ അടക്കമുള്ള കാര്യങ്ങളിൽ അനിശ്ചിതത്വമുള്ളതിനാൽ യാത്രക്കാർ ഈ നിർദ്ദേശം സ്വീകരിച്ചിട്ടില്ല. ഷാർജ വഴി പോയാൽ കൃത്യമായ സമയത്ത് ജോലിക്ക് ഹാജരാവാൻ കഴിയില്ലെന്നും യാത്രക്കാർ അറിയിച്ചു. നാളെ പുറപ്പെടുന്ന വിമാനത്തിൽ ഇവരെ കൊണ്ടുപോവാമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ടെങ്കിലും, സീറ്റുകൾ ബുക്ക് ചെയ്യപ്പെട്ട വിമാനത്തിൽ ഇവരെ എങ്ങനെ ഉൾകൊള്ളിക്കുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.


Latest Related News