Breaking News
അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും |
ഖത്തറിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഇനി ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാം

February 12, 2022

February 12, 2022

ദോഹ : ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ, ബോട്ടുകൾ, അനുബന്ധ വസ്തുക്കൾ എന്നിവ ഓൺലൈൻ ലേലത്തിലൂടെ വിൽക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. എബ്ദ ഡിജിറ്റൽ ടെക്‌നോളജി എന്ന സ്ഥാപനവുമായി കൈകോർത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. 'എംസദ്' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ലേലം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. വെബ്സൈറ്റിലൂടെയും ലേലത്തിൽ പങ്കെടുക്കാം. 

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ മേൽനോട്ടമുള്ള ജോയിന്റ് കമ്മിറ്റിയുടെ ചെയർമാൻ മേജർ ജനറൽ അലി സൽമാൻ അൽ മുഹന്നദിയാണ് ലേലവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. രാജ്യത്തെ കൂടുതൽ ശുചീകരിക്കാനും, അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിയമലംഘനങ്ങൾക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരികെ ലഭിക്കണമെങ്കിൽ ആറുമാസത്തിനകം അപേക്ഷിക്കണമെന്നും മുഹന്നദി വ്യക്തമാക്കി. ഒന്നര മില്യനോളം ഉപഭോക്താക്കളുള്ള എംസദ് ആപ്പിലൂടെ വാഹനങ്ങൾ സ്വന്തമാക്കാൻ നിരവധി പേരെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലേലത്തിൽ വെക്കുന്ന വാഹനങ്ങളുടെ നിറം, നിർമിച്ച തിയ്യതി മുതലായ വിവരങ്ങൾ ലേലത്തിന് മുൻപ് പ്രദർശിപ്പിക്കും. ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് വാഹനങ്ങൾ നേരിട്ട് ചെന്ന് പരിശോധിക്കാനുള്ള അവസരവും ഒരുക്കും.


Latest Related News