Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മുതിർന്ന മാധ്യമപ്രവർത്തകൻ എ. സഹദേവൻ അന്തരിച്ചു

March 27, 2022

March 27, 2022

മലയാള മാധ്യമരംഗത്തെ മുതിർന്ന പ്രവർത്തകനായ എ. സഹദേവൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. മാതൃഭൂമി, മനോരമ മീഡിയാ സ്കൂൾ, ഇന്ത്യാവിഷൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച സഹദേവന്റെ, സിനിമാ വിശകലനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ലോകസിനിമയുടെ വിവിധ പരിണാമതലങ്ങളെ സൂക്ഷ്മതയോടെ പഠിച്ച്, അവ മലയാളിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിൽ വലിയ പങ്കാണ് എ.സഹദേവൻ വഹിച്ചത്. പരിസ്ഥിതി, സ്ത്രീപക്ഷ എഴുത്ത് തുടങ്ങിയ മേഖലകളിലും സഹദേവൻ സ്വതസിദ്ധമായ ശൈലിയിൽ തിളങ്ങി നിന്നു. സാറാ ജോസഫിന്റെ മാനുഷി സംഘടനയ്ക്ക് വേണ്ടിയും സഹദേവൻ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : തിരുവണ്ണൂർ ചെങ്കളത്ത് പുഷ്പ

മകൾ : ചാരുലേഖ


Latest Related News