Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തര്‍ കത്താറ ബീച്ചില്‍ നടക്കുന്ന ഒന്‍പതാമത് സെന്‍യാര്‍ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും

May 12, 2023

May 12, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: കത്താറയില്‍ നടക്കുന്ന മുത്തുവാരല്‍-മീന്‍പിടിത്ത മത്സരമായ 9-ാമത് സെന്യാര്‍ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. 58 ടീമുകളില്‍ നിന്നായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള 64 പേരുള്‍പ്പെടെ 697 പേരാണ് ഇത്തവണ മല്‍സര രംഗത്തുണ്ടായിരുന്നത്. മീന്‍പിടിത്ത മത്സരമായ ഹദ്ദഖ്, മുത്തുവാരല്‍ മത്സരമായ ലിഫ എന്നിവയ്ക്ക് ചൊവ്വാഴ്ച തുടക്കമായി.ഇത്തവണ ആദ്യ 15 ജേതാക്കള്‍ക്ക് സമ്മാനത്തുക 22 ലക്ഷം റിയാല്‍ ആണ്.

മീന്‍ പിടിക്കുന്ന രീതി, ഭാരം കണക്കുകൂട്ടല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇത്തവണ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 3 വര്‍ഷങ്ങളായി സെന്യാര്‍ നടത്തിയിരുന്നില്ല.  വൈകീട്ട് നാലിനാണ് വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുക. സമുദ്ര പൈതൃകത്തില്‍ സെന്‍യാര്‍ ഫെസ്റ്റിവലിന് സുപ്രധാന സ്ഥാനമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News