Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇപ്പോൾ അപേക്ഷിക്കാം,വീടിന്റെ അറ്റകുറ്റപ്പണിക്ക് അരലക്ഷം രൂപ ധനസഹായം ലഭിക്കും

September 19, 2021

September 19, 2021

വീട് അറ്റകുറ്റപ്പണികൾക്ക് പണമില്ലാതെ വിഷമിക്കുന്ന  ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും 50000 രൂപ വരെ സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായത്തിന് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്, ജൈന മത വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

ആർക്കൊക്കെ കിട്ടും?
അപേക്ഷക / പങ്കാളിയുടെ പേരിലുള്ള വീടിന്റെ  വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവായിരിക്കണം.
പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർക്ക് അപേക്ഷിക്കാനാവില്ല. ∙അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം.
ബി പി എൽ കുടുംബത്തിനും പെൺമക്കൾ മാത്രമുള്ളവർക്കും മുൻഗണനയുണ്ട്.
സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
എന്തൊക്കെ നൽകണം?
കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സർപ്പിക്കണം.
അതതു ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ സെപ്റ്റംബർ 30 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷയുടെ മാതൃക www.min oritywelfare.kerala.gov.in എന്ന വെബ്‌ സൈറ്റിൽ നിന്നു ലഭിക്കും.


Latest Related News