Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
പ്രായപരിധി വീണ്ടും കുറച്ചു; ഖത്തറില്‍ ഇനി മുതല്‍ 35 വയസിന് മുകളിലുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭിക്കും

April 17, 2021

April 17, 2021

ദോഹ: ഖത്തറില്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി വീണ്ടും കുറച്ചു. ഇനി മുതല്‍ രാജ്യത്തെ 35 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഖത്തറിലെ ദേശീയ വാക്‌സിനേഷന്‍ പരിപാടി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രായപരിധി കുറച്ചത്. നിലവില്‍ ഖത്തറിലെ ജനങ്ങളില്‍ ഏറ്റവും അപകടസാധ്യതയുള്ളവര്‍ക്ക് 1,200,000 ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുള്ളത്.

'വാക്‌സിന്‍ ലഭിക്കാനുള്ള പ്രായപരിധി കുറച്ചത് ജനസംഖ്യയുടെ വിശാലമായ വിഭാഗത്തിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനും കൊവിഡ്-19 രോഗത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും. മാര്‍ച്ച് ആരംഭം മുതല്‍ ഞങ്ങള്‍ പ്രതിരോധ വാക്‌സിനുകളുടെ എണ്ണം ഇരട്ടിയാക്കി. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ മാത്രം 35 ലേറെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 160,000 ഡോസുകളാണ് നല്‍കിയത്.' -ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍പേഴ്‌സണും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. 

ഖത്തറിലെ മുതിര്‍ന്ന വ്യക്തികളില്‍ മൂന്നില്‍ ഒരാള്‍ക്ക് ഇതിനകം വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ട്. കുറഞ്ഞത് പത്ത് ലക്ഷം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ 100 പേര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ ഡോസുകളില്‍ ലോകത്ത് ഒമ്പതാം സ്ഥാനത്താണ് ഖത്തര്‍. ഇത് ശ്രദ്ധേയമായ നേട്ടമാണ്. വാക്‌സിനേഷന്‍ പ്രോഗ്രാമിനോടുള്ള ജനങ്ങളുടെ മികച്ച പ്രതികരണമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

പ്രായമായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ ഉയര്‍ന്ന നിരക്ക് കൈവരിക്കാന്‍ കഴിഞ്ഞതിനാലാണ് ഇപ്പോള്‍ പ്രായപരിധി വീണ്ടും കുറയ്ക്കാന്‍ കഴിഞ്ഞത് എന്ന് പി.എച്ച്.സി.സി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മാലിക് പറഞ്ഞു. 

'വൈറസ് കാരണം ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയില്‍ പ്രായം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 82.6 ശതമാനം ആളുകള്‍ക്കും 50 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 73 ശതമാനം ആളുകള്‍ക്കും ഇപ്പോള്‍ കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭിച്ചു. അതായത് നമ്മുടെ രാജ്യത്തെ ജനസംഖ്യയിലെ അപകടസാധ്യതയുള്ള ഭൂരിഭാഗം അംഗങ്ങളും ഇപ്പോള്‍ വൈറസിനെ പ്രതിരോധിക്കാനുള്ള വഴിയിലാണ്.' -ഡോ. മറിയം പറഞ്ഞു. 

കൊവിഡ്-19 വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വെബ്‌സൈറ്റ് വിലാസം: https://app-covid19.moph.gov.qa/en/instructions.html


Also Read: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ? ലിങ്കും മറ്റു വിവരങ്ങളും വിശദമായി അറിയാം (വീഡിയോ)


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News