Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ 29 സ്‌കൂളുകള്‍ക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി

August 26, 2019

August 26, 2019

ദോഹ: ഖത്തറില്‍ 29 സ്‌കൂളുകള്‍ക്ക് ഫീസ് ഉയര്‍ത്താന്‍ അനുമതി നൽകി. 2019-2020 അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധനയ്ക്കായി അപേക്ഷിച്ച നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപേക്ഷകളിൽ നിന്നാണ് ഇത്രയും സ്‌കൂളുകള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍നഈമയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ആകെ 128 സ്‌കൂളുകളാണു പുതിയ അധ്യയന വര്‍ഷം ഫീസ് വര്‍ധനയ്ക്കായി അപേക്ഷിച്ചത്. അഞ്ചു മുതല്‍ ഏഴുവരെ ശതമാനം ഫീസ് വര്‍ധനയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ഹമ്മാദിയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പുതുതായി 25 കിൻഡർ ഗാര്‍ട്ടനുകള്‍ക്കും സ്‌കൂളുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. 15,000 സീറ്റുകളും പുതുതായി അനുവദിച്ചിട്ടുണ്ട്.19 പബ്ലിക് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും നവീകരിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യങ്ങൾക്കായി  2,146 സ്‌കൂള്‍ ബസുകള്‍ അനുവദിച്ചു.


Latest Related News