Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഓസ്കാർ 2022 : മികച്ച ചിത്രമായി കോഡ, വിൽസ്മിത്തിനും ജെസീക്കയ്ക്കും പുരസ്‌കാരം

March 28, 2022

March 28, 2022

ലോസ് ആഞ്ചലസ്‌ : ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്‌കാരം ശാൻ ഹേഡർ സംവിധാനം ചെയ്ത കോഡ സ്വന്തമാക്കി. ബധിരരുടെ കഥ പറഞ്ഞ കോഡയിലെ അഭിനയത്തിലൂടെ ട്രോയ് കോട്ട്സറിന് മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ പ്രകടനമികവിലൂടെ വിൽ സ്മിത്ത് മികച്ച നടനായപ്പോൾ, ദി ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലൂടെ ജെസീക്ക ചസ്റ്റെയിൻ മികച്ച നടിയായി.

പന്ത്രണ്ട് നോമിനേഷനുകളുമായി ഓസ്കാറിനെത്തിയ 'പവർ ഓഫ് ഡോഗ്' ആണ് പുരസ്കാരരാവിൽ ഏറ്റവും നിരാശപ്പെടുത്തിയത്.  മികച്ച സംവിധായകനുള്ള പുരസ്‌കാരം മാത്രമാണ് ചിത്രത്തിന് നേടാൻ കഴിഞ്ഞത്. ജെയ്ൻ കാമ്പിയൻ ആണ് മികച്ച സംവിധായിക ആയത്. പത്ത് നോമിനേഷനുകളുമായി എത്തി ആറ് അവാർഡുകൾ നേടിയ 'ഡൂൺ' ആണ് ഇത്തവണത്തെ ഓസ്കാറിലെ താരമായത്. ടെക്ക്നിക്കൽ കാറ്റഗറികളിലാണ് ചിത്രം അവാർഡുകളിൽ പലതും നേടിയത്.


Latest Related News