Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മൃതദേഹങ്ങൾ കുന്നുകൂടുന്നു,ഇതുവരെ 13,000 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

December 02, 2022

December 02, 2022

ന്യൂസ് ഏജൻസി
യുക്രൈൻ,റഷ്യ യുദ്ധത്തിൽ ഇതുവരെ 13,000 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒൻപത് മാസം മുൻപ് ആരംഭിച്ച അക്രമണത്തെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം യുക്രൈൻ  സായുധ സേന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പ്രസിഡന്റ് സെലെൻസ്‌കിയുടെ ഉപദേഷ്ടാവായ മൈഖൈലോ പോഡോലിയാക്ക് പറഞ്ഞു. സമയാവുമ്പോൾ സെലെൻസ്‌കി ഔദ്യോഗിക ഡാറ്റ പരസ്യമാക്കുമെന്ന് പോഡോലിയാക് കൂട്ടിച്ചേർത്തു.

അയൽരാജ്യത്തിനെതിരായ “റഷ്യയുടെ നിയമവിരുദ്ധമായ കയ്യേറ്റത്തെ അപലപിച്ച  യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുക്രൈനുള്ള പിന്തുണ തുടരുമെന്നും അറിയിച്ചിരുന്നു.

അതേസമയം, റഷ്യയും യുക്രൈനും തങ്ങളുടെ സൈനികരുടെ മനോവീര്യം തകരാതിരിക്കാൻ കൊല്ലപ്പെട്ടവരുടെ എണ്ണം കുറച്ചുകാണിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News