Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
'ഖത്തർ ക്ളീൻ',രാജ്യത്തെ മുഴുവൻ റെസിഡൻസ്  ഹോട്ടലുകൾക്കും ക്ളീൻ ഖത്തർ സർട്ടിഫിക്കറ്റ് ലഭിച്ചു

June 21, 2021

June 21, 2021

ദോഹ : ഖത്തറിലെ നൂറ് ശതമാനം ഹോട്ടലുകളും ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതായി ഖത്തർ ടൂറിസം. ഭാവിയിൽ ട്രാൻസ്‌പോർട്ട്, റീട്ടെയിൽ, കൾച്ചർ മേഖലകളെ കൂടി ഖത്തർ ക്ലീൻ ക്യാംപയിനിന്റെ ഭാഗമാക്കുമെന്നും ഖത്തർ ടൂറിസം അറിയിച്ചു. ഖത്തർ ടൂറിസം ഖത്തർ ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന സർട്ടിഫിക്കേഷനാണ് ഖത്തർ ക്ലീൻ. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശനമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ശുചിത്വത്തിലും വൃത്തിയിലും ഉയർന്ന നിലവാരം ഉറപ്പാക്കുന്നുണ്ടോയെന്ന് പരിശോധിച്ചാണ് ഹോട്ടലുകൾക്ക് ഈ സർട്ടിഫിക്കറ്റ് നല്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് ഉൾപ്പെടെ ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ഉള്ള ഹോട്ടലുകൾക്ക് പ്രത്യേക പരിഗണനകളും ഭരണകൂടം നൽകുന്നുണ്ട്.റെസിഡൻസ് ഹോട്ടലുകളാണ് നൂറ് ശതമാനം ക്ളീൻ ഖത്തർ പദവി നേടിയത്.

രാജ്യത്തെ നൂറ് ശതമാനം ഹോട്ടലുകളും ഇതിനകം ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് നേടിയതായും ഇത് അഭിമാനകരമായ നേട്ടമാണെന്നും ഖത്തർ ടൂറിസം അധികൃതര് അറിയിച്ചു. ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറൽ അക്ബർ അല് ബേകിർ ഖത്തർ ക്ലീൻ ക്യാംപയിന്റെ വാർഷികചടങ്ങിൽ സംബന്ധിച്ചു. ആദ്യത്തെ ഖത്തർ ക്ലീൻ സര്ട്ടിഫിക്കറ്റ് നേടിയ ഡബ്യൂ ഹോട്ടലിലായിരുന്നു ചടങ്ങ്. കോവിഡ് സാഹചര്യത്തൽ ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ ആതിഥ്യം ഒരുക്കാൻ പദ്ധതിക്ക് കഴിയുന്നതായി അക്ബർ അൽ ബേകിർ പറഞ്ഞു. ഇത്തരം ഹോട്ടലുകൾക്കകത്തെ റസ്റ്റോറൻറുകളിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഭക്ഷണം നൽകാനുള്ള അനുമതി ഇതിനകം നൽകിയിട്ടുണ്ട്. ഭാവിയിൽ മറ്റുള്ള റസ്റ്റോറന്റുകൾക്കും ഒപ്പം ട്രാൻസ്‌പോർട്ട്, റീട്ടെയിൽ, കൾച്ചർ മേഖലകളിലും ഖത്തർ ക്ലീൻ കാംപയിൻ നടപ്പാക്കാന് പദ്ധതിയുണ്ടെന്നും ഖത്തർ ടൂറിസം അറിയിച്ചു

 


Latest Related News