Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
അഫ്ഗാൻ സംഗീത പ്രതിഭകൾക്ക് ഖത്തർ തുണയായി, നൂറോളം സംഗീതജ്ഞർ അഫ്ഗാനിൽ നിന്നും പുറത്ത് കടന്നു

October 06, 2021

October 06, 2021

ദോഹ : താലിബാൻ ഭരണം ഏറ്റെടുത്തതോടെ ജീവിതം ദുസ്സഹമായ അഫ്ഗാനിസ്ഥാനിൽ നിന്നും നൂറോളം സംഗീതജ്ഞർ ഖത്തറിലേക്ക്  പലായനം ചെയ്തു. ഖത്തർ ഒരുക്കിയ പ്രത്യേകവിമാനത്തിലാണ് സംഗീത മേഖലയിൽ നിന്നുള്ള പ്രതിഭകൾ ഉൾപെടെ 235 കലാകാരൻമാർ രാജ്യം വിട്ടത്. ആഗസ്ത് 31 ന് ശേഷം അഫ്ഗാനിൽ നിന്നും പറന്നയുർന്ന ഏറ്റവും വലിയ വിമാനമാണിത്.

ദേശീയ സംഗീത അക്കാദമിയിലെ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും അധ്യാപകരുമാണ് സംഘത്തിലുള്ളത്. ഇവർ വൈകാതെ ദോഹയിൽ നിന്നും പോർചുഗലിലേക്ക് പുറപ്പെടും. "എന്റെ സന്തോഷം എത്രത്തോളമാണെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഇന്നലെ ഞാൻ മണിക്കൂറുകളോളം കരയുകയായിരുന്നു." അക്കാദമിയുടെ സ്ഥാപകനായ അഹ്മദ് സർമസ്റ്റ് സംഭവത്തോട് പ്രതികരിച്ചു. നിലവിൽ ആസ്ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന അഹ്മദാണ് രക്ഷാപ്രവർത്തനത്തിനുള്ള ചരടുനീക്കം നടത്തിയത്. അക്കാദമിയിൽ നിന്നുള്ളവർക്കൊപ്പം അഫ്ഗാനിലെ പ്രമുഖ വനിതാ സംഗീത ബ്രാൻഡ് ആയ സൊഹ്‌റയിലെ അംഗങ്ങളും രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അഫ്ഗാൻ പ്രതിസന്ധിയിൽ ധീരമായി ഇടപെടുന്ന ഖത്തർ ഇതുവരെ അമ്പതിനായിരത്തോളം പേരെയാണ് അഫ്ഗാനിൽ നിന്നും രക്ഷപെടാൻ സഹായിച്ചത്. ലോകകപ്പിനായി ഒരുക്കിയ സ്റ്റേഡിയങ്ങൾപോലും അഭയാർത്ഥികൾക്കായി രാജ്യം തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.


Latest Related News