Breaking News
ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു |

Home / Job View

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം

23-01-2021

തിരുവനന്തപുരം : സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്.ഡി (നഴ്സിംഗ്) യോഗ്യതയും  2 വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ്  അവസരം. കാർഡിയാക്  ക്രിട്ടക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു [മുതിർന്നവർ] ,എൻ.ഐ.സി.യു, ഐ.സി.സി.യു(കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.  

ഫെബ്രുവരി 1 മുതൽ 10 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org(http://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി
ജനുവരി 28 . കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം) ൽ ലഭിക്കും.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.