Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |

Home / Job View

ഖത്തറിലെ സ്വകാര്യമേഖലയിലെ അധ്യാപകരെയും ഇനി മന്ത്രാലയം നിയമിക്കും

28-08-2021

ദോഹ : ഖത്തർ വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങൾ വരുത്താനൊരുങ്ങി വിദ്യാഭ്യാസമന്ത്രാലയം. വിദേശത്ത് നിന്നുള്ള അധ്യാപകരെയും ഓഫീസ് ജോലിക്കാരെയും ഇനി മന്ത്രാലയം നേരിട്ട് നിയമിക്കും. സ്വകാര്യസ്‌കൂളുകളും സ്വകാര്യസ്കൂൾ ലൈസൻസിങ് വിഭാഗവും കൈകോർത്താവും ഈ നിയമനങ്ങൾ നടത്തുകയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തീരുമാനത്തെ സ്വകാര്യസ്കൂളുകൾ സ്വാഗതം ചെയ്തു. 

സ്‌കൂളുകളെ കൂടാതെ കിന്റർഗാർഡനിലേക്കുള്ള പ്രവേശനവും ഇനി ഗവണ്മെന്റ് വഴി ആയിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പുതിയൊരു അധ്യയനവർഷം ആരംഭിക്കാൻ തയ്യാറെടുക്കുന്ന വിദ്യാഭ്യാസമേഖലയ്ക്ക് ഈ തീരുമാനം പുത്തൻ ഉണർവ്വേകുമെന്ന് സ്വകാര്യസ്കൂൾ വകുപ്പ് മേധാവി റാഷിദ്‌ അഹ്മദ് അൽ അമീറി അഭിപ്രായപ്പെട്ടു. ഇതുകൂടാതെ സ്വകാര്യസ്‌കൂളുകൾക്ക് പാഠപുസ്തകങ്ങൾ നൽകാനും തങ്ങൾ ആലോചിക്കുന്നുണ്ടെന്നും അമീറി കൂട്ടിച്ചേർത്തു. അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, ഖത്തർ ഹിസ്റ്ററി എന്നീ വിഷയങ്ങൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യാനാണ് ഭരണകൂടം പദ്ധതിയിടുന്നത്.