Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ ഒരുമിച്ചു താമസം,നാട്ടിലെത്തിയ കാമുകന്റെ മുഖത്ത് യുവതി ആസിഡൊഴിച്ചു

December 06, 2021

December 06, 2021

കോയമ്പത്തൂർ : ദുബായിൽ താമസിക്കുന്നതിനിടെ പ്രണയിച്ച്‌ വഞ്ചിച്ചെന്നാരോപിച്ച്‌ യുവതി കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു.കല്യാണം കഴിക്കാം എന്ന് പറഞ്ഞ് യുവാവ് 18 ലക്ഷത്തോളം രൂപ തട്ടിയതായും യുവതി ആരോപിച്ചു. കാമുകനെ ആസിഡൊഴിച്ച്‌ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ പദ്ധതി.കോയമ്പത്തൂരിലെ അപ്പാർട്മെന്റിലാണ് സംഭവം.തിരുവനന്തപുരം സ്വദേശിയായ കാമുകനെയാണ് 27 കാരിയായ യുവതി ആക്രമിച്ചത്.

കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് ഇരുവരും. ദുബായിൽ നിന്നും നാട്ടിലെത്തിയ  കാമുകന്‍ മറ്റൊരു വിവാഹം ചെയ്തുവെന്നറിഞ്ഞ യുവതി ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തുകയായിരുന്നു. കാമുകനോട് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടു. പറ്റില്ലെന്നും താന്‍ അടുത്തിടെ വിവാഹിതനായെന്നും യുവാവ് തുറന്നു സമ്മതിച്ചു. ഇതുകേട്ട് കുപിതയായ യുവതി 30കാരനെ ആക്രമിക്കുകയായിരുന്നു. ബാഗില്‍ കരുതിയിരുന്ന ആസിഡ് കാമുകന്റെ മുഖത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് കത്തി എടുത്ത് കുത്തി. പിന്നീട് യുവതി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

യുവാവിന്റെ കണ്ണിനാണ് പൊള്ളലേറ്റത്. അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ദുബായില്‍ മസാജ് സെന്ററില്‍ ജോലി ചെയ്യുന്ന സമയത്താണ് കാഞ്ചിപുരം സ്വദേശിനിയായ 27കാരിയും തിരുവനന്തപുരം സ്വദേശിയായ യുവാവും പരിചയത്തിലായത്. ഇരുവരും ഒരുമിച്ചായിരുന്നു ദുബായില്‍ താമസിച്ചിരുന്നത്. വിവാഹമോചിതയായ യുവതിക്ക് ഒരു കുഞ്ഞുണ്ട്. നാട്ടിലേക്ക് മടങ്ങിയ യുവാവ് പിന്നീട് ബന്ധം തുടര്‍ന്നില്ലെന്നും തന്നെ വഞ്ചിച്ചെന്നുമാണ് യുവതി ആരോപിക്കുന്നത്.

Tags Crime love Acid Attacks Dubai expat

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News