Breaking News
വെള്ളപ്പൊക്ക ദുരിതാശ്വാസം; ഖത്തർ ഇൻ്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ് അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടു  | മൽഖാ റൂഹി ചികിത്സാ ഫണ്ട്,സ്‌പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു  | ഖത്തറിലെത്തിയ തമിഴ് സിനിമാ താരം ജീവ രവിയെ ഐസിസി ആദരിച്ചു | ഖത്തറിന്റെ ടൂറിസം മേഖലയിൽ ഉണർവ് പകരാൻ വിവിധ പരിപാടികൾ,പ്രതീക്ഷിക്കുന്നത് 90.08 ബില്യൺ റിയാൽ  | അറബ് ഉച്ചകോടി; ബഹ്‌റൈനിൽ രണ്ട് ദിവസം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു  | സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ഇനി ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി  | ഡോ. മോറന്‍ മാര്‍ അത്തനോഷിയസ് യോഹന്‍ മേത്രപോലിത്തയുടെ നിര്യാണത്തില്‍ ഖത്തർ ഫ്രണ്ട്സ് ഓഫ് തിരുവല്ല(ഫോട്ട)അനുശോചിച്ചു | മലയാള സിനിമയുടെ വളർച്ചയിൽ പ്രവാസികൾ വലിയ പങ്കുവഹിച്ചതായി പൃഥ്വിരാജ് സുകുമാരൻ  | ഫലസ്തീൻ വനിതകൾക്ക് ആദരം; ഖത്തറിൽ പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു  | ഈജിപ്തിൽ കൂടുതൽ വാതക പര്യവേക്ഷണ​വു​മാ​യി ഖത്തർ എനർജി |
ഷാര്‍ജയില്‍ പൊതുസ്ഥലത്ത് കടുവയെ കണ്ടെന്ന് അഭ്യൂഹം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

April 28, 2024

news_malayalam_sharjah_authority_refutes_tiger_in_public_places

April 28, 2024

ന്യൂസ്‌റൂം ബ്യുറോ

ഷാര്‍ജ: ഷാര്‍ജയിലെ പൊതുയിടങ്ങളില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഷാര്‍ജ എന്‍വയോണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയാ അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി . തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അതോറിറ്റി വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വാസിക്കണമെന്നും പരിസ്ഥിതി അതോറിറ്റി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. 

യുഎഇ നിയമം അനുസരിച്ച്, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 1,00,000 ദിര്‍ഹം മുതല്‍ 2,00,000 ദിര്‍ഹം വരെ പിഴയും ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. 2021ലാണ് യുഎഇയില്‍ അവസാനമായി ഒരു വന്യമൃഗം പുറത്തുചാടിയതായി സ്ഥിരീകരിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News