Breaking News
കുവൈത്തിൽ വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ നാ​ല് ​​പേ​ർ അറസ്റ്റിൽ | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | മുംബൈ ടു ജിദ്ദ; പുതിയ സർവീസുമായി ആകാശ എയർ | വെള്ളപ്പൊക്ക ദുരിതാശ്വാസം; ഖത്തർ ഇൻ്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ് അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടു  | മൽഖാ റൂഹി ചികിത്സാ ഫണ്ട്,സ്‌പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു  | ഖത്തറിലെത്തിയ തമിഴ് സിനിമാ താരം ജീവ രവിയെ ഐസിസി ആദരിച്ചു | ഖത്തറിന്റെ ടൂറിസം മേഖലയിൽ ഉണർവ് പകരാൻ വിവിധ പരിപാടികൾ,പ്രതീക്ഷിക്കുന്നത് 90.08 ബില്യൺ റിയാൽ  | അറബ് ഉച്ചകോടി; ബഹ്‌റൈനിൽ രണ്ട് ദിവസം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു  | സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ഇനി ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി  | ഡോ. മോറന്‍ മാര്‍ അത്തനോഷിയസ് യോഹന്‍ മേത്രപോലിത്തയുടെ നിര്യാണത്തില്‍ ഖത്തർ ഫ്രണ്ട്സ് ഓഫ് തിരുവല്ല(ഫോട്ട)അനുശോചിച്ചു |
അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും

April 28, 2024

news_malayalam_new_rules_in_uae

April 28, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: അബുദാബിയിലെ ട്രാഫിക് നിയമലംഘനങ്ങൾക്ക് 60 ദിവസത്തിനകം പിഴയടച്ചാൽ ട്രാഫിക് പിഴയുടെ 35 ശതമാനം ഒഴിവാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. 60 ദിവസത്തിന് ശേഷമുള്ള പിഴകൾക്ക് 25  ശതമാനം കിഴിവും, ഒരു വർഷത്തേക്ക് 25 ശതമാനം കിഴിവും ലഭിക്കും. "ബാദർ വ ഇസ്താഫെഡ്" സംരംഭത്തിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം, ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഇളവ് അനുവദിക്കില്ല.  

 അബുദാബി പോലീസിന്റെ സേവന കേന്ദ്രങ്ങളിലൂടെയും വെബ്‌സൈറ്റ്, സ്മാർട്ട്‌ഫോൺ ആപ്പ് പോലുള്ള ഡിജിറ്റൽ ചാനലുകൾ , അബുദാബി സർക്കാരിൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ "Tamm" , കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ, ഹാപ്പിനസ് സെന്ററുകൾ വഴിയും പിഴയടക്കാൻ സൗകര്യമൊരുക്കുമെന്ന് പോലീസ് അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News