Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹ വഴി ഗിന്നസ് റെക്കോർഡിലേക്ക്,മലയാളികൾ നിർമിച്ച ലോകത്തെ ഏറ്റവും വലിയ ബൂട്ട് ദോഹയിൽ അനാച്ഛാദനം ചെയ്തു

November 15, 2022

November 15, 2022

അൻവർ പാലേരി 

ദോഹ : മലയാളികളുടെ നേതൃത്വത്തിൽ കേരളത്തിൽ നിർമിച്ച ലോകത്തെ ഏറ്റവും വലുപ്പമുള്ള ഫുട്‍ബോൾ ബൂട്ട് ദോഹയിൽ പ്രദർശിപ്പിച്ചു.

യുവജന സംഘടനയായ ഫോക്കസ് ഖത്തർ കത്താറ ഡിപ്ലോമസി സെന്ററുമായി സഹകരിച്ച് തിങ്കളാഴ്ച വൈകീട്ട് കത്താറയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കേരളത്തിൽ നിന്ന് കപ്പൽ കയറിയെത്തിയ ഭീമൻ ഫുട്‍ബോൾ ബൂട്ട് അനാച്ഛാദനം ചെയ്തത്.ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ,കത്താറ പബ്ലിക് ഡിപ്ലോമസി സെന്റർ (കെപിഡിസി) സിഇഒയും ഗ്ലോബൽ പബ്ലിക് ഡിപ്ലോമാറ്റിക് നെറ്റ്‌വർക്ക് സെക്രട്ടറി ജനറലുമായ എൻജിനിയർ . ദാർവിഷ് അഹമ്മദ് അൽ ഷൈബാനി; ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രസിഡന്റ് പി.എൻ.ബാബുരാജൻ; ഫോക്കസ് ഇന്റർനാഷണൽ സിഇഒ ഷമീർ വലിയവീട്ടിൽ; ബിഗ് ബൂട്ടിന്റെ ക്യൂറേറ്റർ എം ദിലീപ് എന്നിവർക്കൊപ്പം വിവിധ ഇന്ത്യൻ കമ്യുണിറ്റി നേതാക്കളും പങ്കെടുത്തു.ഇന്ത്യക്കാർക്ക് പുറമെ,സ്വദേശികളും വിദേശികളുമായ നിരവധി പേരും ഭീമൻ ബൂട്ട് കാണാൻ കത്താറയിൽ തടിച്ചുകൂടിയിരുന്നു.



ഖത്തർ-ഇന്ത്യ സാംസ്കാരിക ബന്ധം വെളിപ്പെടുത്തുന്ന സാംസ്കാരിക ഘോഷയാത്രയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അണിനിരന്ന വിവിധ കലാപരിപാടികളും അരങ്ങേറി. 

ആഗോള കായിക ഇനമായി ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാൻ ഖത്തർ നടത്തുന്ന സംരംഭങ്ങൾക്ക് പിന്തുണ അറിയിക്കാൻ ലക്ഷ്യമാക്കിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന്  ഫോക്കസ് ഇന്റർനാഷണൽ സിഇഒ ഷമീർ വലിയവീട്ടിൽ പറഞ്ഞു.

17 അടി നീളവും ഏഴ് അടി ഉയരവുമുള്ള ബൂട്ട് ലതർ, ഫൈബർ, റെസിൻ, ഫോം ഷീറ്റ് അക്രിലിക് ഷീറ്റ് എന്നിവകൊണ്ടാണ് നിർമ്മിച്ചത്.ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഏഴ് മാസമെടുത്ത് പൂർത്തിയാക്കിയ ഭീമൻ ബൂട്ട് ഗിന്നസ് ലോക റെക്കോർഡിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഭീമൻ ബൂട്ട് രൂപകൽപന ചെയ്ത ആർട്ടിസ്റ്റും ക്യൂറേറ്ററുമായ എം ദിലീഫ് നിലവിൽ നിരവധി ഗിന്നസ് ലോക റെക്കോർഡുകൾക്ക് ഉടമയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News