Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
800, 600 റിയാല്‍ ടിക്കറ്റുകള്‍ മാത്രം,ഉദ്ഘാടന മത്സരം, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ കൗണ്ടറിൽ ലഭ്യമല്ല

October 18, 2022

October 18, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : കൗണ്ടർ വഴിയുള്ള ലോകകപ്പ്  ടിക്കറ്റുകളുടെ വിൽപന ഇന്ന് ആരംഭിച്ചപ്പോൾ ആരാധകരുടെ വൻ തിരക്ക്.

രാവിലെ മുതല്‍ വന്‍ തിരക്കാണ് ഡി.ഇ.സി.സിയിലെ രണ്ട് കൗണ്ടറുകള്‍ക്ക് മുന്നിലും ഇന്നനുഭവപ്പെട്ടത്.അതേസമയം,ഉദ്ഘാടന മത്സരം, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി ലഭ്യമാക്കാതിരുന്നത് പലരെയും നിരാശരാക്കി.800 റിയാലിന്‍െറ കാറ്റഗറി ഒന്ന്, 600 റിയാലിന്‍െറ കാറ്റഗറി രണ്ട് ടിക്കറ്റുകള്‍ മാത്രമാണ് ചൊവ്വാഴ്ച വില്‍പനക്കുള്ളത്. സ്വിറ്റ്സര്‍ലന്‍ഡ്- കാമറൂണ്‍ (മാച്ച്‌ നമ്ബര്‍ 13), തുനീഷ്യ - ആസ്ട്രേലിയ ( മാച്ച്‌ 21), ജപ്പാന്‍ - കോസ്റ്റാറിക (മാച്ച്‌ 25), കാമറൂണ്‍ -സെര്‍ബിയ (മാച്ച്‌ 29), ദക്ഷിണ കൊറിയ - ഘാന (മാച്ച്‌ 30), ആസ്ട്രേലിയ - ഡെന്മാര്‍ക്ക് (മാച്ച്‌ 37) എന്നിവയാണ് ഇന്ന് വിൽപ്പനക്കുണ്ടായിരുന്നത്.

വിസ കാര്‍ഡ് വഴി മാത്രമായിരിക്കും ടിക്കറ്റ് തുക നല്‍കാന്‍ കഴിയുക. പണമായി സ്വീകരിക്കില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News