Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇന്നും നാളെയും വിശ്രമദിനങ്ങൾ,ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച്ച തുടക്കമാവും

December 11, 2022

December 11, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ കപ്പുയർത്താൻ ലക്ഷ്യമാക്കിയെത്തിയ പ്രമുഖ ടീമുകളെ നാട്ടിലേക്കയച്ച ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ശേഷമുള്ള രണ്ട് സെമി ഫൈനൽ മത്സരങ്ങൾക്ക് ഡിസംബർ 13 ചൊവ്വാഴ്ച തുടക്കമാവും.അർജന്റീന,ഫ്രാൻസ്,ക്രൊയേഷ്യ,മൊറോക്കോ എന്നീ നാല് ടീമുകളാണ് സെമി ഫൈനലിൽ മാറ്റുരക്കുക.

13ന് ചൊവ്വാഴ്ച ലുസൈൽ സ്റ്റേഡിയത്തിലാണ് അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം.അതേസമയം തന്നെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടും.രണ്ടു മത്സരങ്ങളും ഖത്തർ സമയം രാത്രി 10(ഇന്ത്യൻ സമയം രാത്രി 12.30)നാണ് നടക്കുക.

ഇന്നും നാളെയും(ഞായർ,തിങ്കൾ)വിശ്രമദിനങ്ങളായതിനാൽ മത്സരങ്ങൾ ഉണ്ടാവില്ല.സെമി ഫൈനൽ പൂർത്തിയായാൽ രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം 2022 ഫിഫ ലോകകപ്പ് ജേതാക്കളെ  കണ്ടെത്താനുള്ള ഫൈനൽ മൽസരങ്ങൾ നടക്കും.ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന അന്തിമ മത്സരത്തിൽ ഖത്തർ ലോകകപ്പിൽ മുത്തമിടുന്ന ടീം ഏതെന്നറിയാം. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News