Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് രാഷ്ട്രീയ പ്രസ്താവനകൾക്കുള്ള വേദിയാക്കരുതെന്ന് സുപീം കമ്മറ്റി മേധാവി നാസർ അൽ ഖാതർ

October 13, 2022

October 13, 2022

അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പ് രാഷ്ട്രീയ പ്രസ്താവനകളുടെ വേദി"യാകുന്നതിനെതിരെ .സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ചീഫ് എക്‌സിക്യൂട്ടീവ് നാസർ അൽ ഖാതർ.പശ്ചിമേഷ്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പിനെ രാഷ്ട്രീയവൽക്കരിക്കാൻ ലക്ഷ്യമാക്കി തുടർച്ചയായി  ആരോപണമുന്നയിക്കുന്നവരിൽ ചിലർ വംശീയവാദികളാകാമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം ദോഹയിൽ 'സ്കൈ ന്യൂസി'ന് നൽകിയ  അഭിമുഖത്തിലാണ് അദ്ദേഹം തുറന്നടിച്ചത്.

"തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്ന ധാരാളം ആളുകളുണ്ട്.അവരൊന്നും തൊഴിലാളികളുടെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദഗ്ധരല്ല.എങ്കിൽപോലും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഖത്തറിലെ സ്റ്റേഡിയങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ ശരിക്കും സ്വയം മനസിലാക്കുകയും മറ്റുള്ളവരെ  മനസിലാക്കി കൊടുക്കുകയും ചെയ്യണമെന്ന് ഞാൻ കരുതുന്നു."-അദ്ദേഹം പറഞ്ഞു.

ഖത്തറിലെ തൊഴിൽ അവകാശങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ യുവേഫ വർക്കിംഗ് ഗ്രൂപ്പുമായി ബുധനാഴ്ച സ്വിറ്റ്സർലൻഡിലെ ഫിഫ ആസ്ഥാനത്ത് ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

“ഞാൻ മനസ്സിലാക്കിയതിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സന്ദേശങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്,ആളുകൾ വന്ന് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ കായിക മേളയാണിത്..അതിനെ രാഷ്ട്രീയ പ്രസ്താവനകളുടെ വേദിയാക്കി മാറ്റുന്നത് കായികരംഗത്തിന് അനുയോജ്യമാണെന്ന് ഞാൻ കരുതുന്നില്ല"നാസർ അൽ ഖാതർ

സ്വർഗാനുരാഗികളും ഭിന്നലിംഗക്കാരുമായ ആരാധകരുടെ അവകാശങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഫിഫയാണെന്നും അക്കാര്യത്തിൽ കർക്കശമായ എന്തെങ്കിലും നിബന്ധനകൾ ഖത്തർ മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ആളുകൾ സംസ്‌കാരത്തോട് ബഹുമാനമുള്ളവരായിരിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.ലോകകപ്പ് അവസാനിക്കുന്നത് വരെ  നിങ്ങൾ മറ്റുള്ളവരെ ദ്രോഹിക്കുന്ന ഒന്നും ചെയ്യാത്തിടത്തോളം, നിങ്ങൾ പൊതു സ്വത്ത് നശിപ്പിക്കുന്നില്ലെങ്കിൽ, ഹാനികരമല്ലാത്ത രീതിയിൽ നിങ്ങൾ പെരുമാറുന്നില്ലെങ്കിൽ എല്ലാവരെയും ഞങ്ങൾ  സ്വാഗതം ചെയ്യും,അക്കാര്യത്തിൽ വിഷമിക്കേണ്ട കാര്യമില്ല.ടീമുകളുടെ "രാഷ്ട്രീയ സന്ദേശങ്ങൾ"ക്കെതിരെ മുന്നറിയിപ്പ് നൽകുമ്പോൾ "വൺ ലവ്" ആംബാൻഡ് ധരിക്കുന്ന ക്യാപ്റ്റൻമാരെ ഫിഫ തീരുമാനിക്കേണ്ടതുണ്ട്; അതിനാൽ നമുക്ക് അത് വിദഗ്ധർക്ക് വിടാം... പകരം  ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ഫുട്ബോൾ അഡ്മിനിസ്ട്രേറ്റർമാർ അവരുടെ ടീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ."-അദ്ദേഹം നിലപാട് വ്യക്തമാക്കി.
ലോകകപ്പിനെത്തുന്ന സന്ദർശകരിൽ മദ്യപാനത്തെ പിന്തുണക്കുന്നവർക്ക്  പ്രത്യേക മേഖലകൾ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News