Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ആരോപണങ്ങൾക്ക് മറുപടി പറയാൻ അനുവദിച്ചില്ല,ബിബിസി ചാനലിന്റെ ലോകകപ്പ് സംപ്രേഷണം വംശീയത നിറഞ്ഞതാണെന്ന് ഹസൻ അൽ തവാദി

November 29, 2022

November 29, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ബിബിസി ചാനലിന്റെ ലോകകപ്പ് സംപ്രേഷണം വംശീയത നിറഞ്ഞതാണെന്നും ലോകകപ്പിന് മുന്നോടിയായി  സംഘാടകരുമായി കൂടിക്കാഴ്ച നടത്താനുള്ള നിർദ്ദേശങ്ങൾ അവതാരകരായ ഗാരി ലിനേക്കറും റോയ് കീനും അവഗണിച്ചതായും ലോകകപ്പ് സുപ്രീം കമ്മറ്റി മേധാവി  ഹസൻ അൽ തവാദി പറഞ്ഞു.ബി.ബി.സി ചാനൽ ഖത്തറിനെതിരെ പ്രത്യേക അജണ്ടയോടെ പ്രവർത്തിക്കുകയാണെന്നും ചാനലിന്റെ വംശീയ മുഖമാണ് ദോഹയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ വെളിപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോക കപ്പ് ഉദ്ഘാടന ചടങ്ങുകൾ ബി.ബി.സി ബഹിഷ്‌ക്കരിച്ചിരുന്നു. അതിനുപകരം ഖത്തറിന്റെ ‘മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച’ നീണ്ട പ്രഭാഷണമാണ് അവതാരകൻ ആ സമയം പ്രേക്ഷകർക്ക് നൽകിയത്. ഇതിനെതിരെ ബ്രിട്ടീഷ് പൗരന്മാരിൽനിന്ന് തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ലോകകപ്പുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി വിശദീകരിക്കാൻ  ലിനേക്കറുമായി കൂടിക്കാഴ്ച നടത്താൻ നിരവധി തവണ ശ്രമിച്ചിട്ടുണ്ടെന്നും അൽ-തവാദി പറഞ്ഞു.

“ഞങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഒരിക്കലും അവസരം ലഭിച്ചില്ല. ഞങ്ങളുടെ ഭാഗം കേൾക്കാനുള്ള ആഗ്രഹം ചാനൽ അധികൃതർ ഒരിക്കലും പ്രകടിപ്പിക്കാതിരുന്നതിൽ ഞാൻ നിരാശനായിരുന്നു.ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ഖത്തറിനെ കുറിച്ചുള്ള വാർപ്പുമാതൃകകൾ മനസ്സുകളിൽ സ്ഥാപിക്കുകയുമായിരുന്നു ലക്‌ഷ്യം.പക്ഷെ ഞങ്ങൾക്കത് വിശദീകരിക്കേണ്ടതുണ്ടായിരുന്നു-"അദ്ദേഹം പറഞ്ഞു.

അതേസമയം,ഖത്തറികൾ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് ടെലിവിഷൻ ഷോയിൽ മോശം പരാമർശം നടത്തി പരിഹസിച്ച ജർമൻ ഫുട്ബാൾ താരം സാൻഡ്രോ വാഗ്‌നർ പരസ്യമായി മാപ്പുപറഞ്ഞു.

ജർമനിയും സ്പൈനും തമ്മിലുള്ള മത്സരത്തിനിടയിൽ കമന്ററി പറയുമ്പോഴാണ് സ്റ്റേഡിയത്തിലുള്ള ഖത്തറികൾ ധരിച്ച വസ്ത്രത്തെക്കുറിച് വാഗ്‌നർ മോശം പരാമർശം നടത്തിയത്.

"മത്സരം നടന്ന അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം നിറയെ ജർമൻ ആരാധകരാണെന്നാണ് ഞാൻ കരുതിയത്. പിന്നീട് സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത് അത് ബാത്‌റൂമിൽ ഉപയോഗിക്കുന്ന ഖത്തറി വെള്ള വസ്ത്രമാണെന്ന്," വാഗ്‌നർ പറഞ്ഞു.

ഖത്തറികൾ ധരിച്ച കന്തൂറയാണ് അദ്ദേഹം ഹോട്ടലുകളിൽ ബാത്‌റൂമിൽ ഉപയോഗിക്കുന്ന വെള്ള വസ്ത്രവുമായി താരതമ്യം ചെയ്തത്. പരാമർശം വിവാദമായതോടെ വാഗ്‌നർ മാപ്പുപറഞ്ഞു.

""മോശമായ പരാമർശമാണ് ഞാൻ നടത്തിയത്. ആർക്കെങ്കിലും വേദനിച്ചെങ്കിൽ മാപ്പുചോദിക്കുന്നു. അതായിരുന്നില്ല എൻ്റെ ഉദ്ദേശം," വാഗ്‌നർ പറഞ്ഞു. വംശീയമായ പരാമർശങ്ങളാണ് പാശ്ചാത്യൻ മാധ്യമപ്രവർത്തകർ ഖത്തറിനെതിരെ നടത്തുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News