Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആരവം തുടങ്ങി,കൊട്ടും പാട്ടുമായി അമേരിക്കൻ ഫുട്‍ബോൾ ആരാധകർ ലോകകപ്പ് സ്റ്റേഡിയത്തിൽ

August 23, 2022

August 23, 2022

ദോഹ : ഖത്തറിലെ ഗാലറികളിൽ ലോകകപ്പ് ആവേശം നിറയുന്നതിന് മുമ്പ് കാൽപന്തുകളിയുടെ ആവേശം നെഞ്ചിലേറ്റിയ ആരാധകർ ഖത്തറിൽ എത്തിത്തുടങ്ങി.ലാറ്റിനമേരിക്കയിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നുമുള്ള ആരാധകരാണ് കഴിഞ്ഞ ദിവസം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആവേശത്തിന് തിരി കൊളുത്തിയത്.

ബ്രസീൽ, അർജന്റീന, യുറുഗ്വായ്, ഇക്വഡോർ, കാനഡ, മെക്‌ സിക്കോ, അമേരിക്ക, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് ആരവങ്ങളുമായി എത്തിയത്. ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരുടെ പ്രതിനിധികളുടെ സംഗമം ഒരുക്കിയത്.

നവംബർ ആദ്യം കാണാനിരിക്കുന്ന ലോകകപ്പ് ആരവങ്ങളുടെയും ആവേശത്തിന്റെയും ട്രയൽ റൺ എന്ന നിലയിലാണ്  ദേശീയ പതാകകളും തോരണങ്ങളും കൊട്ടും പാട്ടുമായി ഫാൻ ലീഡേഴ്‌സ്  ഗ്രൗണ്ടിലിറങ്ങിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News