Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  |
ഖത്തർ ലോകകപ്പിന് കോവിഡ് ഭീഷണിയാകുമെന്ന് കരുതുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

July 03, 2022

July 03, 2022

ദോഹ: ലോക കപ്പ് ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് കോവിഡ് ഒരു ഭീഷണിയാവുമെന്ന് കരുതുന്നില്ലെന്നും രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് ഖത്തർ വിജയകരമായി ടൂർണമെന്റ് നടത്തുമെന്ന് കരുതുന്നതായും ലോകാരോഗ്യ സംഘടന പറഞ്ഞു.വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.

വ്യക്തമായ മുന്നൊരുക്കങ്ങളോട് കൂടി മുമ്പോട്ട് പോയാൽ ജനങ്ങളെ  സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സാധിക്കും,കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ചു് ഖത്തർ അധികാരികളുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.ആവശ്യമായ നിർദേശങ്ങൾ നല്കിവരുന്നതായും എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് ഖത്തർ നടത്തികൊണ്ടിരിക്കുന്നതെന്നും ഡബ്ലിയു. എച്. എമർജൻസി ഡയറക്ടർ മൈക്കിൾ റയ്യാൻ പറഞ്ഞു.
പന്ത്രണ്ടു ലക്ഷം ആരാധകരെയാണ് ഖത്തർ ലോക കപ്പിന് പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News