Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
താലിബാൻ മോചിപ്പിച്ച അമേരിക്കൻ പൗരൻ ദോഹയിലെത്തി,ഖത്തറിന് നന്ദി അറിയിച്ച് വൈറ്റ്ഹൗസ്

September 20, 2022

September 20, 2022

ന്യൂസ്‌റൂം ബ്യുറോ

ദോഹ : 2020 ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാൻ  തട്ടിക്കൊണ്ടുപോയ അമേരിക്കൻ പൗരനായ മാർക്ക് ഫ്രെറിക്സിന്റെ മോചനത്തിന് വഴിയൊരുക്കിയ ഖത്തറിന് വൈറ്റ് ഹൗസ് നന്ദി അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“ഇതിലും മറ്റ് പല കാര്യങ്ങളിലും ഖത്തറിന്റെ സഹായത്തിന് ഞങ്ങൾ പ്രത്യേകം നന്ദിയുള്ളവരാണ്.ആ നന്ദി അറിയിക്കാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഖത്തർ പ്രതിനിധിയുമായി ഉടൻ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാർക്ക്  സുരക്ഷിതമായി ദോഹയിൽ എത്തിയെന്നും അദ്ദേഹത്തിന് ശരിയായ പരിചരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിവിൽ എഞ്ചിനിയറും അമേരിക്കൻ നാവികസേനയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായ മാർക്ക് ഫ്രെറിക്സ് അഫ്‌ഗാനിൽ ജോലി ചെയ്യുന്നതിനിടെ 2020 ൽ താലിബാൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു.ഖത്തറിന്റെ മധ്യസ്ഥതയിൽ നീണ്ട ചർച്ചകൾക്ക് ശേഷമാണ് യുഎസും അഫ്ഗാനിസ്ഥാനും തടവുകാരെ കൈമാറുന്നതിനുള്ള കരാറിലെത്തിയത്.ഇതനുസരിച്ച്  2005 മുതൽ അമേരിക്ക തടവിലാക്കിയ അഫ്ഗാൻ ഗോത്ര നേതാവ് ബഷീർ നൂർസായിക്ക് പകരമായി ഫ്രെറിക്സിനെ മോചിപ്പിക്കാൻ അഫ്ഘാൻ തയ്യാറാവുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News