Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കേരളത്തിലുള്ള മാതാപിതാക്കൾക്കും കുടുംബങ്ങൾക്കുമായി വെൽകിൻസ് മെഡിക്കൽ സെന്റർ ഖത്തറിൽ ഹെൽപ്പ് ഡെസ്ക് തുറന്നു

October 19, 2022

October 19, 2022

അൻവർ പാലേരി 
ദോഹ: ഖത്തറിലെ പ്രവാസികൾക്ക് നാട്ടിലെ അവരുടെ പ്രിയപ്പെട്ടവർക്കും മാതാപിതാക്കൾക്കും വൈദ്യസഹായങ്ങൾ നൽകുന്നതിന് ദോഹയിൽ പുതുതായി ആരംഭിച്ച മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററായ  വെൽകിൻസ് മെഡിക്കൽ സെന്റർ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. കേരളത്തിലെ പ്രശസ്ത ആശുപത്രികളുമായി സഹകരിച്ചാണ് ഇതാദ്യമായി ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്.ദോഹയിലെ റമദ സിഗ്നലിന് സമീപം സ്ഥിതി ചെയ്യുന്ന വെൽകിൻസ് മെഡിക്കൽ സെന്ററിലാണ് ഇതിനുള്ള സൗകര്യമുള്ളത്.

കിംസ് ഹെൽത്ത് (തിരുവനന്തപുരം), മാർ സ്ലീവ മെഡിസിറ്റി (പാലാ), രാജഗിരി ഹോസ്പിറ്റൽ (കൊച്ചി), ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (കാലിക്കറ്റ്, കണ്ണൂർ),വെനാർട്ട് & രാജേന്ദ്ര IVF സെന്റർ (കാലിക്കറ്റ്) ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (കണ്ണൂർ) എന്നിവ ഉൾപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ ആശുപത്രികളിലെ അപ്പോയിന്റ്മെന്റുകൾ, അഡ്മിറ്റ് ചെയ്ത രോഗികളുടെ മെഡിക്കൽ വിവരങ്ങൾ തുടങ്ങിയവ ഈ ഡെസ്കിൽ നിന്ന് അറിയാൻ കഴിയും.

നിലവിൽ,നാട്ടിലുള്ള മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ നാട്ടിൽ മികച്ച ചികിത്സയോ വിദഗ്ധ  ഡോക്ടർമാരുടെ  അപ്പോയിന്റ്മെന്റോ ആവശ്യമുണ്ടെങ്കിൽ ഈ ഹെൽപ്ഡെസ്‌കുമായി ബന്ധപ്പെട്ടാൽ ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും ലഭിക്കും.ഇതിനുപുറമെ,ഖത്തറിൽ നിന്നും ചികിത്സക്കായി നാട്ടിലേക്ക് പോകുന്നവർക്കും ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണ്.മേൽപറഞ്ഞ നാട്ടിലുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളുടെ കൃത്യമായ ചികിത്സാ വിവരങ്ങളും ഇവിടെ നിന്ന് അറിയാൻ കഴിയും. ഇത്തരം സേവനങ്ങൾക്ക് പ്രധ്യേക നിരക്കുകളൊന്നും ഈടാക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

'തുടക്കത്തിൽ കേരളത്തിലെ ഈ ആശുപത്രികളാണ് പട്ടികയിലുള്ളത്.അധികം വൈകാതെ മറ്റു സംസ്ഥാനങ്ങളിലെയും മറ്റു രാജ്യങ്ങളിലെയും ആശുപത്രികളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തും.'-ചെയർമാനും മാനേജിഗ് ഡയറക്റ്ററുമായ ഡോ.സമീർ മൂപ്പൻ പറഞ്ഞു.

+974 44442099 എന്ന നമ്പറിലേക്ക് “എൻആർഐ ഡെസ്‌ക്” എന്ന് സന്ദേശമയച്ച്  ഖത്തറിലെ പ്രവാസികൾക്ക്  സേവനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News