Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആഘോഷിക്കാൻ ഒരുങ്ങിക്കോളൂ,ഈ വാരാന്ത്യത്തിൽ ഖത്തറിലെ പ്രധാന പരിപാടികൾ

November 17, 2022

November 17, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുള്ള ആഘോഷ പരിപാടികൾ ഈ വാരാന്ത്യത്തോടെ സജീവമാകും.ഈ ആഴ്ചയിലെ പ്രധാന പരിപാടികൾ :

മീരാ നായരുടെ മൺസൂൺ വെഡിങ് 

സ്ഥലം: സൂഖ് വാഖിഫിലെ അബ്ദുൾ അസീസ് നാസർ തിയേറ്റർ സമയം: 05:മുതൽ 8 മണി വരെ.

ടിക്കറ്റ് ഓൺലൈനായി വാങ്ങാം.

സിൽവർ പാസ് - 199 റിയാൽ.

ഗോൾഡ് പാസ് - 399 റിയാൽ

പ്ലാറ്റിനം പാസ് - 499 റിയാൽ

ഡയമണ്ട് പാസ് - 1,999 റിയാൽ

ഫുട്ബോൾ സീസൺ ആഘോഷങ്ങൾ

സ്ഥലം : ഫെസ്റ്റിവൽ സിറ്റി 

നവംബർ  17  മുതൽ ഡിസംബർ 18 വരെ.

സമയം : വൈകുന്നേരം 4 മുതൽ രാത്രി 12 വരെ.

പ്രവേശനം : സൗജന്യം.

പരിപാടികൾ 

പ്രധാന വേദിയിൽ വൈകിട്ട് 5, 7, 9 എന്നീ സമയങ്ങളിൽ പരമ്പരാഗത നൃത്തങ്ങൾ, ജാലവിദ്യകൾ, റോബോട്ട് ഷോ, ഫ്രീസ്‌റ്റൈലിംഗ് എന്നിവ ഉൾക്കൊള്ളുന്ന വിവിധ സാംസ്‌കാരിക പ്രകടനങ്ങൾ അരങ്ങേറും.അറബ് പ്രാദേശിക നൃത്തപരിപാടികളാണ് പ്രധാന ആകർഷണം. ഖത്തറി അർധ നൃത്തം, പലസ്തീനിയൻ ഡാബ്‌കെ, ലെബനീസ് ഡാബ്‌കെ, തനൂറ നൃത്തം, മൊറോക്കൻ ബാൻഡ് എന്നിവ ആസ്വദിക്കാനായുള്ള അപൂർവാവസരം.

"മലെവോ",അർജന്റീനിയൻ സ്റ്റേജ് ഷോ:

പ്രശസ്ത അർജന്റീനിയൻ നൃത്ത ഗ്രൂപ്പായ മാലെവോയ്‌ക്കൊപ്പം അർജന്റീനിയൻ നാടോടിക്കഥകളുടെ സൗന്ദര്യവും ആസ്വദിക്കാം.

സ്ഥലം: മാൾ ഓഫ് ഖത്തർ

നവംബർ 18 മുതൽ നവംബർ 26 വരെ.

സമയം: വൈകീട്ട്  03 മുതൽ 09 വരെ.

പ്രവേശനം സൗജന്യം.

ആർക്കാഡിയ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവൽ:

സ്ഥലം: റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷന് സമീപം

നവംബർ 19 മുതൽ ഡിസംബർ 19 വരെ

സമയം: രാവിലെ 10:00 മുതൽ വൈകീട്ട് 05 വരെ.

ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം.

ടിക്കറ്റ് നിരക്കുകൾ :ഏർലി ബേർഡ് ടിക്കറ്റ് - 306 റിയാൽ മുതൽ.
ദി സ്പൈഡർ - 18,268 റിയാൽ മുതൽ ആരംഭിക്കുന്നു
റിയാക്ടർ - 27,393 റിയാൽ മുതൽ ആരംഭിക്കുന്നു.ആഗോള പ്രശസ്തരായ 15 ലധികം കലാകാരന്മാർ അണിനിരക്കും.21 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News