Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ വോളിബോളിന് പ്രിയമേറുന്നു,കായിക ദിനത്തിൽ ഏകദിന വോളിബോൾ മത്സരവും കുടുംബ സംഗമവും

February 03, 2022

February 03, 2022

ദോഹ : ഖത്തർ ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച്  ബർവാ സിറ്റി സ്‌ട്രൈക്കേഴ്‌സും ബർവാ സിറ്റി നൈബർഹുഡും  സംയുക്തമായി ഏക ദിന വോളിബോൾ ടൂർണമെന്റും  കുടുബസംഗമവും സംഘടിപ്പിക്കുന്നു. ബർവാ സിറ്റി ഈസ്റ്റ് ടെന്നീസ് കോർട്ടിൽ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള വിവിധ കായിക മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരിപാടികൾ നടക്കുക.


2022  ഫെബ്രുവരി 8ന് രാവിലെ 11 മണി മുതൽ  ആരംഭിക്കുന്നടൂർണമെന്റിൽ ഖത്തറിലെ പ്രമുഖ വോളിബോൾ ടീമുകൾ മാറ്റുരക്കും.വൈകിട്ട് 4 മണിക്ക് സഊദ് ബിൻ ഹമദ് സഊദ് അബ്ദുൽ അസീസ് അൽതാനി ടൂർണമെന്റിന്റെ ഉൽഘാടനം നിർവഹിക്കും.  
 
വിജയികൾക്ക് സ്പാർക്സ് സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും ട്രോഫിയും, മികച്ച താരത്തിന് 'കൈത്താങ്ങ്' പ്രവാസി സംഘം നൽകുന്ന പ്രത്യേക സമ്മാനവും ലഭിക്കും.

ട്യുർണ്ണമെന്റിൽ കളിക്കാൻ താൽപ്പര്യമുള്ള ടീമുകൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ് .
നാസർ - 7069 2592,

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News