Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലഹരി ഉപയോഗിച്ച് സെറ്റിൽ വരുന്നവർ വീട്ടിലിരിക്കുമെന്ന് ജോണി ആൻറണി,ദിലീപും വീണ നന്ദകുമാറും ഇന്ന്(വെള്ളി) വൈകീട്ട് 6.30ന് ദോഹ അബുസിദ്ര മാളിൽ

July 07, 2023

July 07, 2023

അൻവർ പാലേരി 

ദോഹ :മലയാള സിനിമയിലെ ലഹരി ഉപയോഗം എല്ലാ കാലത്തും ഉള്ളതാണെന്നും ലഹരി ഉപയോഗിച്ചു സെറ്റിൽ വരുന്നവരെ മാറ്റി നിർത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളുവെന്നും നടനും സംവിധായകനുമായ ജോണി ആന്റണി.ദിലീപ് നായകനാകുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ പ്രൊമോഷനായി ദോഹയിലെത്തിയ അദ്ദേഹം വെള്ളിയാഴ്ച രാവിലെ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സംവിധായകനെന്ന നിലയിൽ സിനിമയിൽ തുടക്കം കുറിച്ചത് ദിലീപിനെ നായകനാക്കിക്കൊണ്ടാണ്.ദിലീപിന്റെ പേരിൽ പിൽക്കാലത്തുണ്ടായ വിവാദങ്ങൾ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏൽപിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കാറില്ലെന്നും ദിലീപ് എക്കാലവും തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു,പുതുതലമുറ സിനിമയിലെ മാറ്റങ്ങൾ ഉൾക്കൊള്ളുമ്പോഴും പഴയകാല സിനിമയിലെ കോമഡി രംഗങ്ങൾ ഇപ്പോഴും വലിയ രീതിയിൽ ആസ്വദിക്കപ്പെടുന്നുണ്ട്.ഈ സിനിമകൾ ടെലിവിഷൻ ചാനലുകൾ തുടർച്ചയായി സംപ്രേഷണം ചെയ്യുന്നത് അതുകൊണ്ടാണെന്നും ജോണി ആന്റണി വ്യക്തമാക്കി.

മലബാറിലെ സാമൂഹ്യജീവിതം പ്രമേയമായി ഇറങ്ങുന്ന സിനിമകളെ സ്വത്വ സിനിമകളെന്ന നിലയിൽ മലബാർ സിനിമകളായി വേർതിരിക്കുന്നതിനോട് യോജിപ്പില്ല.എല്ലാവരും എല്ലാതരം സിനിമകളും എടുക്കുമ്പോഴേ സിനിമ പൂർണമാകൂ-മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം അദ്ദേഹംപറഞ്ഞു..നല്ല കഥകൾ തന്നെയാണ് പഴയ കാലത്തും പുതിയ കാലത്തും നല്ല സിനിമകളുടെ അടിത്തറയായെന്നും ജോണി ആന്റണി അഭിപ്രായപ്പെട്ടു.

നിർമാതാവ് ബാദുഷ,വോയിസ് ഓഫ് സത്യനാഥനിലെ നായിക വീണ നന്ദകുമാർ,ദിലീപ് ഫാൻസ്‌ അസോസിയേഷൻ ഭാരവാഹികൾ,ആർ.ജെ പാർവതി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വോയിസ് ഓഫ് സത്യനാഥൻ പ്രൊമോഷനുമായി ബന്ധപ്പെട്ട്, ഇന്ന് വൈകുന്നേരം 6.30 ന് അബുസിദ്ര മാളിൽ നടക്കുന്ന പരിപാടിയിൽ ദിലീപും വീണ നന്ദകുമാറും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.മിഡിലീസ്റ്റിലും കേരളത്തിലും ഉൾപെടെ ജൂലായ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe

 


Latest Related News