Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'അവൾക്ക് വേണ്ടി',ഖലീഫാ സ്റ്റേഡിയത്തിൽ മെഹ്‌സ അമിനിക്കായി ശബ്ദമുയർത്തി ഇറാനിയൻ ആരാധകർ

November 21, 2022

November 21, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഇറാൻ മതകാര്യ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച മെഹ്‌സ അമിനിക്കായി ദോഹയിലെ ഖലീഫാ സ്റ്റേഡിയത്തിൽ ശബ്ദമുയർത്തി ഇറാനിയൻ ആരാധകർ.22കാരിയായ അമിനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ ഇറാനിലെങ്ങും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ന് ഇറാൻ-ഇംഗ്ലണ്ട് മത്സരം നടന്ന ഖലീഫ സ്റ്റേഡിയത്തിലും ആരാധകർ തങ്ങളുടെ പ്രതികരണം അറിയിച്ചത്.'വുമൺ ലൈഫ് ഫ്രീഡം'എന്ന പ്ലെക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് ആരാധകർ ഇറാൻ ഭരണകൂടത്തോടുള്ള പ്രതിഷേധം അറിയിച്ചത്.സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് പലരും സ്റ്റേഡിയത്തിൽ എത്തിയത്.

നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മഹ്സ അമിനിയെ ഇറാനിലെ സദാചാര പോലീസ് വിഭാഗമായ ഗഷ്തെ ഇര്‍ഷാദ് അറസ്റ്റ് ചെയ്തത്. ഡിറ്റന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റുന്നതിനിടെ അമിനി ക്രൂര മര്‍ദ്ദനത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News