Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സൗദ് ബിൻ അബ്ദുൽ അസീസ് അൽ മുഹന്നദി അന്തരിച്ചു

January 10, 2023

January 10, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ ഏഷ്യൻ കായിക ലോകത്തെ അറിയപ്പെടുന്ന വ്യക്തിത്വവും: ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്ന സൗദ് ബിൻ അബ്ദുൽ അസീസ് അൽ മുഹന്നദി നിര്യാതനായി.രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഖത്തർ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റും, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഫോർ വെസ്റ്റ് ഏഷ്യയുടെ വൈസ് പ്രസിഡന്റും, യൂണിയൻ ഓഫ് അറബ് ഫുട്ബോൾ അസോസിയേഷൻസ് കൗൺസിൽ വൈസ് പ്രസിഡന്റുമായിരുന്നു.

വിവിധ പ്രാദേശിക, ഏഷ്യൻ, അന്തർദേശീയ തലങ്ങളിലെ വിശിഷ്ട ഖത്തരി സ്‌പോർട്‌സ് സംഘാടകരുടെ പട്ടികയിൽ അൽ-മുഹന്നദിയും ഉൾപ്പെടുന്നു.

ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി ഉൾപെടെ  ഖത്തർ കായികലോകത്തെ പ്രമുഖർ മുഹന്നദിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News