Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഗൾഫിൽ നിന്നും നാട്ടിലേക്ക് പോകുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ മാറ്റം

August 09, 2020

August 09, 2020

തിരുവനന്തപുരം : ഗൾഫ് ഉൾപെടെ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്നവർക്കുള്ള പുതുക്കിയ മാർഗ നിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. ഇതനുസരിച്ച് ഏഴു ദിവസം ഹോട്ടൽ കൊറന്റൈനിലും ശേഷം ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും.പുതിയ മാർഗ നിർദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
യാത്രയ്ക്ക് കുറഞ്ഞത് 72 മണിക്കൂർ മുൻപ് എല്ലാവരും www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ പൂരിപ്പിച്ച് നൽകണം.

  • 14 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഏഴ് ദിവസം സ്വന്തം ചെലവിൽ അധികൃതർ നിർദേശിക്കുന്ന ഹോട്ടലിലോ മറ്റ് സ്ഥലങ്ങളിലോ ആണ് കഴിയേണ്ടത്. അടുത്ത 7 ദിവസം വീടുകളിലും നിരീക്ഷണത്തിൽ കഴിയണം.
  • ഗർഭിണികൾ, കുടുംബത്തിൽ ആരെങ്കിലും മരിച്ചതിനെ തുടർന്ന് പോകുന്നവർ, ഗുരുതര രോഗബാധയുള്ളവർ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ളവർ എന്നിവർക്ക് വീടുകളിൽ തന്നെ 14 ദിവസം ക്വാറന്റീൻ അനുവദിക്കും. ഈ ആനുകൂല്യത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കുമ്പോൾ ഇക്കാര്യം സൂചിപ്പിച്ചിരിക്കണം.
  • ഇന്ത്യയിലെത്തുമ്പോൾ തന്നെ ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുള്ളവർക്കും 14 ദിവസവും വീടുകളിൽ ക്വാറന്റീന് അപേക്ഷിക്കാവുന്നതാണ്. ഇതുപക്ഷേ, യാത്രയ്ക്ക്  96 മണിക്കൂനുള്ളിൽ നേടിവയായിരിക്കണം. ഇത് പോർട്ടലിൽ അപ് ലോഡ് ചെയ്യുകയും വേണം. തെറ്റായ റിപ്പോർട്ട് സമർപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഇൗ റിപ്പോർട്ടിന്റെ കോപ്പി ഇന്ത്യയിലെ വിമാനത്താവളത്തിലെത്തുമ്പോൾ അധികൃതരെ കാണിക്കേണ്ടതാണ്.
  • എല്ലാ യാത്രക്കാരും ആരോഗ്യ സെറ്റ് അപ് ആപ്പ് (ആരോഗ്യ സേതു ആപ്) മൊബൈൽ ഫോണിൽ ഡൗൺ ലോഡ് ചെയ്യണം.
  • രോഗലക്ഷണമില്ലാത്തവരെ മാത്രമേ തെർമൽ പരിശോധനയ്ക്ക് ശേഷം തുടർ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.
  • സാനിറ്റൈസർ അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ വിമാനത്താവളങ്ങളിൽ ഉണ്ടായിരിക്കും. അതേസമയം, യാത്രക്കാർ സാമൂഹിക അകലം അടക്കമുള്ള നിബന്ധനകൾ പാലിക്കേണ്ടതാണ്.
  • പോർട്ടലിൽ നിന്ന് ലഭ്യമാകുന്ന അപേക്ഷഫോറം സ്വയം സാക്ഷ്യപ്പെടുത്തി അതിന്റെ ഒരു കോപ്പി വിമാനത്താവളങ്ങളില്‍ ആരോഗ്യ–ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറണം.
  • പരിശോധനയിൽ രോഗലക്ഷണങ്ങൾ കാണുന്നവര്‍‍ക്ക് അധികൃതർ മതിയായ ചികിത്സ ഏർപ്പെടുത്തും.
  • വീടുകളിൽ മാത്രം ക്വാറന്റീന് അനുവാദം ലഭിച്ചവർ അതാത് സംസ്ഥാനങ്ങളിലെ അധികൃതർക്ക് മുൻപിൽ ഹാജരേക്കേണ്ടതാണ്. ഇത് മൊബൈൽ ഫോൺ വഴിയും ആകാം.
  • അതാത് സംസ്ഥാനങ്ങൾ നിർദേശിക്കുന്ന സ്ഥാപനങ്ങളിലായിരിക്കണം ക്വാറന്റീൻ ചെയ്യേണ്ടത്.
  • ഇതുസംബന്ധമായ വിവരങ്ങൾ https://www.mohfw.gov.in/pdf/Revisedtestingguidelines.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News