Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അണ്ടർ 23,ഖത്തർ-യു.എ.ഇ സൗഹൃദ മൽസരം ഇന്ന് 

March 22, 2023

March 22, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ദോഹ: ഇന്ന്  രാത്രി 10ന് ദോഹയിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ ഫുട്‍ബോൾ മത്സരത്തിൽ ഖത്തറിന്റെ അൽ അന്നാബി ജൂനിയർ യു.എ.ഇയുമായി മാറ്റുരക്കും. ഒളിമ്പിക്‌സും അടുത്ത ലോകകപ്പ് യോഗ്യതയും  ലക്ഷ്യമിടുന്ന ഖത്തറിന്റെ യുവനിര  ഇന്ന്യു.എ.ഇയെയും 25ന് തായ്‍ലന്‍ഡിനെയുമാണ് സ്വന്തം മണ്ണിൽ നേരിടുന്നത്.

സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ കോച്ച്‌ ബ്രൂണോ പിന്‍ഹിയറോ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 23 അംഗ സംഘമാണ് യു.എ.ഇ, തായ്‍ലന്‍ഡ് ടീമുകള്‍ക്കെതിരെ ഒരുങ്ങുന്നത്. വരാനിരിക്കുന്ന മത്സരങ്ങളുടെ തയാറെടുപ്പിന്റെ ഭാഗമായി നിരവധി മത്സരങ്ങളാണ് ഖത്തര്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഈ സമയംതന്നെ മേഖലയിലെ നിരവധി യൂത്ത് ടീമുകള്‍ ഖത്തറില്‍ സൗഹൃദമത്സരങ്ങള്‍ കളിക്കുന്നുണ്ട്. സൗദി, കുവൈത്ത്, ഒമാന്‍, ഇറാഖ്, യു.എ.ഇ, കിര്‍ഗിസ്താന്‍, ദക്ഷിണ കൊറിയ, ഇറാഖ്, വിയറ്റ്നാം എന്നിവരാണ് വരാനിരിക്കുന്ന ടൂര്‍ണമെന്റുകള്‍ക്കുള്ള തയാറെടുപ്പായി കളത്തിലിറങ്ങുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News