Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
യുഎൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലേക്ക്,തയാറെടുപ്പുമായി കാസർകോട് സ്വദേശി

January 02, 2022

January 02, 2022

ദോഹ : കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യുഎന്നിന്റെ 2022, 2023 വർഷത്തെ ഉച്ചകോടികൾ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലായി നടക്കും.  അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെന്റ് ഖത്തർ എക്സിക്യൂട്ടിവ് ഡയറക്ടറും മലയാളിയുമായ നീഷാദ് ഷാഫിയാണ് ഇക്കാര്യം അറിയിച്ചത്. 

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൾഫ് മേഖലയിലേക്ക് യുഎൻ ഉച്ചകോടി എത്തുന്നത്. 2012 ൽ ഖത്തറാണ് അവസാനമായി യുഎന്നിന്റെ കോൺഫറൻസ് ഓഫ് പാർട്ടീസിന് ആതിഥ്യം വഹിച്ചത്. ആഫ്രിക്കൻ മേഖലയിൽ നിന്ന് ഈജിപ്തും, ഗൾഫ് മേഖലയിൽ നിന്ന് യുഎഇയുമാണ് വരും വർഷങ്ങളിലെ ഉച്ചകോടികൾക്ക് വേദിയൊരുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നടപടികളും, സ്വീകരിക്കേണ്ട മുൻകരുതലുകളുമാകും ഉച്ചകോടിയുടെ പ്രധാന അജണ്ടയെന്ന് നീഷാദ് അറിയിച്ചു. യുവാക്കൾക്ക് ഈ വിഷയത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും നീഷാദ് കൂട്ടിച്ചേർത്തു.

'ദോഹയിൽ COP-18 ഉച്ചകോടി നടക്കുമ്പോൾ അധികമാർക്കും അതേകുറിച്ച് അറിയില്ലായിരുന്നു.എന്നാൽ കാലാവസ്ഥാ വ്യത്തനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇപ്പോൾ എല്ലാവരും സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.കാലാവസ്ഥാ ഉച്ചകോടി മെന മേഖലയിലേക്ക് എത്തുന്നതോടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.'- നിഷാദ് ഷാഫി 'ന്യൂസ്‌റൂമി'നോട് പറഞ്ഞു.

ലോക സാമ്പത്തിക ഫോറത്തിന്റെ സ്പീക്കർ കൂടിയായ നിഷാദ്  കാസർകോട് വിദ്യാനഗർ സ്വദേശിയാണ്.കഴിഞ്ഞ ആറ് വർഷമായി ദോഹയിലെ പ്രമുഖകമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹം 2015 മുതൽ അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെന്റിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News