Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്നും ഉംറക്കായി സൗദിയിലെത്തിയ കുടുംബം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു

November 16, 2022

November 16, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ നിന്നും സൗദിയിൽ ഉംറക്കെത്തിയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.തമിഴ്‌നാട്ടിലെ പുതുച്ചേരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്.മുഹമ്മദ് സമീർ കറൈക്കൽ(31)ആണ് മരിച്ചത്.വാഹനത്തിലുണ്ടായിരുന്ന സഹോദരൻ  നൂറുൽ അമീൻ പരിക്കുകളോടെ മക്ക ആശുപത്രിയിൽ ചികിത്സയിലാണ്.നൂറുൽ അമീന്റെ ഭാര്യ റഹ്മത്തുന്നിസ നിസ്സാര പരിക്കുകളോടെ ആശുപത്രി വിട്ടു.ഖത്തറിൽ നിന്നാണ് ഇവർ ഉംറ നിർവഹിക്കാനായി മക്കയിൽ എത്തിയത്.

ജിദ്ദയിൽ നിന്ന് 100 കിലോമീറ്റർ അകലെ മക്ക,മദീന റോഡിൽ ഖുലൈസിൽ ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്.മദീനയിൽ നിന്ന് മക്കയിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.സമീറിന്റെ മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News