Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ 23 ഇതര മത ആരാധനാലയങ്ങൾക്ക് കൂടി ലൈസൻസ് നൽകും

September 15, 2023

Malayalam_News_Qatar

September 15, 2023

ന്യൂസ്‌റൂം ബ്യുറോ

അബൂദബി: മൂന്ന് വര്‍ഷത്തിനുള്ളില്‍ അമുസ്ലിം ആരാധനാലയങ്ങള്‍ക്കായി 23 ലൈസന്‍സുകള്‍ നല്‍കുമെന്ന്  അബൂദബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്  അറിയിച്ചു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യം, സ്‌നേഹം, ഐക്യം എന്നിവയുടെ തത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് നീക്കമെന്ന് അധികൃതര്‍ വ്യക്തമാക്കി.

2019ലെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം അടിസ്ഥാനമാക്കിയാണ് അമുസ്ലിംകള്‍ക്കായി ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നനുള്ള നിയമ ചട്ടക്കൂട് ഡിപ്പാര്‍ട്ട്മെന്റ് സജ്ജമാക്കിയിരിക്കുന്നത്. അവയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയും ലൈസന്‍സിംഗ്, പരിശോധന, ഓഡിറ്റിംഗ് എന്നിവയ്ക്കുള്ള മാനദണ്ഡങ്ങള്‍ സജ്ജമാക്കുകയും ചെയ്യുന്നത് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ്.

എല്ലാ ഗ്രൂപ്പുകളെയും ഉള്‍ക്കൊള്ളുന്ന സജീവവും ഉത്തരവാദിത്തമുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും അവസരങ്ങളും സേവനങ്ങളും നല്‍കി സംയോജിതവും യോജിച്ചതുമായ സമൂഹം സൃഷ്ടിക്കാനും വകുപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് ചെയര്‍മാന്‍ ഡോ. മുഗീര്‍ ഖമീസ് അല്‍ ഖൈലി പറഞ്ഞു. സമൂഹത്തിലെ അംഗങ്ങളും ഗ്രൂപ്പുകളും തമ്മിലുള്ള യോജിപ്പ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി കോഹഷന്‍ കാമ്ബെയ്ന്‍ ആരംഭിക്കുന്നുണ്ട്.

അമുസ്ലിംകളുടെ ആരാധനാലയങ്ങള്‍ നിയന്ത്രിക്കുന്ന സമിതി എന്ന നിലയില്‍, പള്ളികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ലൈസന്‍സിംഗും മേല്‍നോട്ടവും നല്‍കി അവരുടെ മതവിശ്വാസങ്ങള്‍ അനുഷ്ഠിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള സ്ഥലമായി എമിറേറ്റ് മാറുന്നതായും അദ്ദേഹം പറഞ്ഞു.

82,761 കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്ത എമിറേറ്റിലെ ജീവിതനിലവാര ചോദ്യാവലിയുടെ മൂന്നാം റൗണ്ടിന്റെ ഫലങ്ങള്‍ അനുസരിച്ച്‌ മതസ്വാതന്ത്ര്യം ലഭിക്കുന്നുവെന്ന് 88.6 ശതമാനം വ്യക്തമാക്കി. 2019 സെപ്തംബര്‍ മുതല്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെ അമുസ്ലിംകള്‍ക്ക് ആരാധനാലയങ്ങള്‍ക്കായി 23 ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ട്.

ആരാധനാലയങ്ങളില്‍ നാല് തരം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. അതില്‍ ആദ്യത്തേത് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പുള്ള പരിശോധനയാണ്. ലൈസന്‍സ് ലഭിക്കുന്നതിന് സന്നദ്ധമായാല്‍ സ്ഥാപനത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ തുടര്‍ പരിശോധന ഉണ്ടാവും. നിയമങ്ങള്‍ പാലിക്കുന്നത് വിലയിരുത്തുന്നതിന് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ വാര്‍ഷിക പരിശോധന നടത്തും. മുന്‍കൂട്ടി അറിയിക്കാത്ത സര്‍പ്രൈസ് പരിശോധനയാണ് നാലാമത്തേത്. നിരീക്ഷണ പ്രവര്‍ത്തനങ്ങളെയോ പരാതികളെയോ അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തുക.

എമിറേറ്റിലെ അമുസ്ലിം ആരാധനാലയങ്ങളില്‍ അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി സഹകരിച്ച്‌ സംയുക്ത പരിശോധനാ കാമ്ബയിന്‍ സംഘടിപ്പിച്ചിരുന്നു. തീപ്പിടിത്ത സുരക്ഷയും മറ്റ് സുരക്ഷാ നടപടിക്രമങ്ങളും നടപ്പിലാക്കുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News