Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ വിസ കാലാവധി അവസാനിച്ചാൽ പിഴ; ഫീസ് ഏകീകരിച്ചു 

August 07, 2023

August 07, 2023

ന്യൂസ്‌റൂം ബ്യൂറോ

ദുബായ്: യു.എ.ഇയിൽ വിസ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് താമസിക്കുന്നവർക്കുള്ള പിഴ ഏകീകരിച്ചതായി പ്രഖ്യാപിച്ച് അധികൃതർ. യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്ഷിപ്പ്, കസ്റ്റംസ് പോര്‍ട്‌സ് സെക്യൂരിറ്റി തുടങ്ങിയവരുമായി യോജിച്ചാണ് പുതിയ തീരുമാനം. 

കാലാവധി കഴിഞ്ഞ് താമസിക്കുന്നവർക്കും, വിസിറ്റ് വിസകളുടെ കാലാവധി നീട്ടുന്നവർക്കുമുള്ള നിയമങ്ങളിലാണ് ഏകീകരിച്ച പിഴ ഈടാക്കുന്നത്. പുതിയ നിയമം അനുസരിച്ച്, വിസ കാലാവധിയോ വിസ പുതുക്കാന്‍ അനുവദിച്ച കാലയളവുകളോ അവസാനിച്ച ശേഷം രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസവും 50 ദിര്‍ഹം വീതമാണ് പിഴ ഈടാക്കുക. 

രാജ്യത്ത് താമസിക്കുന്ന പ്രവാസികളോടും വിനോദസഞ്ചാരികളോടും അതോറിറ്റിയുടെയോ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ വെബ്‌സൈറ്റുകൾ പതിവായി സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കണമെന്ന് ഡിജിറ്റല്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നൽകി. വിസ അനുവദിക്കുക , വിസ നീട്ടുക, അല്ലെങ്കിൽ റദ്ദാക്കുക തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട ചിലവുകളുടെ വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയാൻ കഴിയുന്നതായിരിക്കും.  

എന്‍ട്രി വിസ പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷകള്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, 'ദുബായ് നൗ' ആപ്ലിക്കേഷന്‍, അംഗീകൃത കേന്ദ്രങ്ങള്‍ എന്നിവ വഴി സമര്‍പ്പിക്കാവുന്നതാണ്. 

വിസ അപേക്ഷാ പ്രക്രിയ എളുപ്പമാക്കാൻ, യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വിസ അപേക്ഷകൾക്കായി ഇലക്ട്രോണിക് ചാനലുകൾ സജ്ജമാക്കിയിട്ടുണ്ട് . ഈ ചാനലുകൾ, ഗൂഗിളിലും, ആപ്പിള്‍ സ്റ്റോറുകളിലും ലഭ്യമാണ്. എൻട്രി പെർമിറ്റിനോ റെസിഡൻസ് പെർമിറ്റിനോ ഉള്ള അപേക്ഷകൾ ഇതിലൂടെ സമർപ്പിക്കാം. നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രജിസ്റ്റേഡ് ടൈപ്പിങ് സെന്‍ററുകള്‍ വഴി ചെയ്യാനുള്ള അവസരമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ, പ്രവേശന പെർമിറ്റിനൊപ്പം അപേക്ഷകന് അപ്രൂവല്‍ ലെറ്ററും ലഭിക്കുന്നതായിരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News