Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
പ്രധാനമന്ത്രിയുടെ സന്ദർശനം,പ്രാദേശിക കറൻസികളിൽ വാണിജ്യ ഇടപാട് നടത്താൻ യു.എ.ഇയും ഇന്ത്യയും തമ്മിൽ ധാരണ

July 15, 2023

July 15, 2023

ന്യൂസ്‌റൂം ബ്യുറോ
അബൂദബി: ഡോളറിന് പകരം പ്രാദേശിക കറൻസികളില്‍ ഇടപാടുകള്‍ നടത്താൻ യു.എ.ഇയും ഇന്ത്യയും തമ്മില്‍ ധാരണയുണ്ടാക്കി.പ്രധാനമന്തി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.രൂപയില്‍ എണ്ണ ഇറക്കുമതി ഇടപാട് ഉള്‍പ്പടെ നടക്കുന്നത് ഇന്ത്യക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.. രണ്ട് ദിവസത്തെ ഫ്രഞ്ച് പര്യടനം കഴിഞ്ഞ് ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി യു.എ.ഇയിലെത്തിയത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു. നിരവധി ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനും വഴിയൊരുക്കിയതാണ് കരാര്‍. ഇതിലൂടെ അഞ്ചു വര്‍ഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000കോടി ഡോളറില്‍നിന്ന് 10,000 കോടി ഡോളറായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News