Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിലെ സർക്കാർ മേഖലയിൽ ഇനി ആഴ്ചയിൽ നാല് ദിവസം ജോലി,സാധ്യത തേടി മറ്റു ഗൾഫ് രാജ്യങ്ങളും

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി: ജൂലൈ ഒന്നുമതല്‍ പ്രാബല്യത്തില്‍ വരുന്ന ചട്ടങ്ങള്‍ പ്രകാരം യു.എ.ഇയിൽ സര്‍ക്കാര്‍ ജീവക്കാര്‍ക്ക് ദിവസം പത്ത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാതെ നാല് ദിവസത്തെ ജോലി തെരഞ്ഞെടുക്കാൻ അവസരം. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്തിരിക്കണമെന്നാണ് നിബന്ധന. വകുപ്പ് തലവന്മാരും ജീവനക്കാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. എന്നാല്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

പുതിയ നിബന്ധന അനുസരിച്ച്, ആഴ്ചയില്‍ നാലു ദിവസത്തെ ജോലിയും മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയും തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാവും. സര്‍ക്കാര്‍ മാനവശേഷിക്കായി രാജ്യത്തെ ഫെഡറല്‍ അതോറിറ്റി പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രതിവാര ജോലി കുറക്കുന്നതടക്കമുള്ള ചട്ടങ്ങളാണ് പുതിയ മാനവശേഷി നിയമം മുന്നോട്ടു വെക്കുന്നത്. രാജ്യത്തിനകത്തും പുറത്തും വിദൂര ജോലി ചെയ്യാനും പുതിയ ചട്ടങ്ങള്‍ അനുവദിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളേയും വകുപ്പുകളേയും കൂടുതല്‍ ഫലപ്രദമാക്കുകയാണ് ലക്ഷ്യം. ഷാര്‍ജയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഈ മാറ്റം നടപ്പാക്കിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളും പ്രതിവാര ജോലി സമയം കുറക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News